മഴ, മണ്ണിടിച്ചിൽ: ട്രെയിൻ നിയന്ത്രണം തുടരുന്നു, മണ്ണിടിച്ചിൽ: മൂന്ന് ട്രെയിനുകൾ റദ്ദാക്കി
text_fieldsതിരുവനന്തപുരം: പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളമൊഴുകിയും ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം-നാഗർകോവിൽ ലൈനിൽ ഭാഗികമായി ട്രെയിൻ റദ്ദാക്കൽ തുടരുന്നു. കന്യാകുമാരി-ബംഗളൂരു െഎലൻറ് (16525) കന്യാകുമാരിക്ക് പകരം കൊല്ലത്ത് നിന്നാണ് തിങ്കളാഴ്ച യാത്ര ആരംഭിക്കുക. നാഗർകോവിൽ-കോട്ടയം പ്രതിദിന സ്പെഷൽ ( 16366) കായംകുളത്തുനിന്ന് യാത്ര തുടങ്ങും. പുനലൂർ-മധുര എക്സ്പ്രസ് (16730) തിരുനെൽേവലിയിൽ നിന്നാകും മധുരയിലേക്കുള്ള യാത്ര ആരംഭിക്കുക. കന്യാകുമാരി-ന്യൂജയ്പാൽഗുരി പ്രതിവാര ട്രയിൻ (15705 ) തിരുവനന്തപുരത്തു നിന്ന് സർവിസ് തുടങ്ങും. കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ് (16724 ) നാഗർകോവിലിൽ നിന്നാണ് ചെന്നൈയിലേക്കുള്ള യാത്ര തുടങ്ങുക.
നാഗർകോവിൽ-മംഗളൂരു പരശുറാം (16650) നാഗർകോവിലിന് പകരം തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കും. മംഗളൂരു-നാഗർകോവിൽ പരശുറാം (16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) തിരുവനന്തപുരത്തുനിന്ന് സർവിസ് തുടങ്ങും. മംഗളൂരു- നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (06605) തിരുവനന്തപുരത്ത് സർവിസ് നിർത്തും. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇൻറർസിറ്റി എക്സ്പ്രസ് (22627) തിരുനെൽവേലിയിൽ യാത്ര നിർത്തും. തിരുവനന്തപരം-തിരുച്ചിറപ്പള്ളി ഇൻറർസിറ്റി എക്സ്പ്രസ് (22628) തിരുവനന്തപുരത്തിന് പകരം തിരുനെൽവേലിയിൽ നിന്നാകും തിങ്കളാഴ്ച യാത്ര തുടങ്ങുക.
തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (19577) തിരുനെൽവേലിക്ക് പകരം തിരുവനന്തപുരത്ത് നിന്നാണ് ചൊവ്വാഴ്ച യാത്ര ആരംഭിക്കുക.
മണ്ണിടിച്ചിൽ: മൂന്ന് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: പാളത്തിലെ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ തിങ്കളാഴ്ച പൂർണമായി റദ്ദാക്കി. നാഗർകോവിൽ-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16426), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16427), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16435) എന്നിവയാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.