Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൗത്യസംഘം ഒരുങ്ങി;...

ദൗത്യസംഘം ഒരുങ്ങി; ആളെ​ കൊല്ലി കാട്ടാന കുന്നിൻ മുകളിൽ, ഉടൻ മയക്കു വെടിവെക്കും

text_fields
bookmark_border
wild elephant
cancel

മാനന്തവാടി: മാനന്തവാടി പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന പിടികൂടാൻ ദൗത്യം സംഘം ഒരുങ്ങി നിൽക്കുകയാണ്. ആന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ട്. ആന ആർ.ആർ.ടി സംഘത്തി​െ ൻറ നിരീക്ഷണത്തിലാണുളളത്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാണ് ദൗത്യ സംഘത്തി​െൻറ ആദ്യശ്രമം. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി ഉടൻ എത്തിക്കും.

വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാക്കിയ ശേഷം ആനയെ മുത്തങ്ങ കാമ്പിലേക്ക് മാറ്റാണ് തീരുമാനം. വനംവകുപ്പ് തുടർ നടപടി സ്വീകരിക്കു​ം. നോർത്തൺ സി.സി.എഫ് മാനന്തവാടിയിൽ കാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോ. അജേഷ് മോഹൻദാസാണ് വെറ്റിനറി ടീമിനെ നയിക്കുന്നത്. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.

അതേസമയം, പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷി​െൻറ മൃതദേഹം ഇന്നലെ രാത്രി പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പ​ട​മ​ല സെൻറ് അ​ൽ​ഫോ​ൻ​സ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സംസ്കാരം നടക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 7.10 ഓ​ടെ​യാ​ണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്റെ റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച കാ​ട്ടാ​ന​യാ​ണ് ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ലെ ജോലിക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​ന്വേ​ഷി​ച്ചു​പോ​യ അ​ജീ​ഷ് വീ​ടി​ന് 200 മീ​റ്റ​ർ മാ​റി റോ​ഡി​ൽ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ജീ​ഷ് സ​മീ​പ​ത്തെ ജോ​മോ​ന്റെ വീ​ട്ടി​ലേ​ക്ക് ഓ​ടികയറിയെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല.

ക​​ർ​​ണാ​​ട​​ക വ​​നം വ​​കു​​പ്പി​​ന്റെ വീ​​​ഴ്ച​​ വ്യക്തം

മാ​​ന​​ന്ത​​വാ​​ടി: ക​​ർ​​ണാ​​ട​​ക വ​​നം വ​​കു​​പ്പി​​ന്റെ വീ​​ഴ്ച​​ക്ക് വി​​ല​​കൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്ന​​ത് യു​​വാ​​വി​​ന്റെ ജീ​​വ​​ൻ. ക​​ർ​​ണാ​​ട​​ക ഹാ​​സ​​ൻ ഡി​​വി​​ഷ​​നി​​ലെ ബേ​​ലൂ​​രി​​ൽ​​നി​​ന്ന് പി​​ടി​​കൂ​​ടി റേ​​ഡി​​യോ കോ​​ള​​ർ ഘ​​ടി​​പ്പി​​ച്ച് വ​​ന​​ത്തി​​ൽ വി​​ട്ട​​യ​​ച്ച ബേ​​ലൂ​​ർ മോ​​ഴ​​യു​​ടെ വി​​വ​​ര​​ങ്ങ​​ൾ യ​​ഥാ​​സ​​മ​​യം അ​​റി​​യി​​ക്കാ​​ത്ത​​ത് ക​​ർ​​ണാ​​ട​​ക വ​​നം വ​​കു​​പ്പി​​ന്റെ ഗു​​രു​​ത​​ര വീ​​ഴ്ച. 2023 ന​​വം​​ബ​​ർ 11നാ​​ണ് ക​​ർ​​ണാ​​ട​​ക ഹാ​​സ​​ൻ ഡി​​വി​​ഷ​​നി​​ലെ ബേ​​ലൂ​​രി​​ൽ​​നി​​ന്ന് മോ​​ഴ​​യെ പി​​ടി​​കൂ​​ടി റേ​​ഡി​​യോ കോ​​ള​​ർ പി​​ടി​​പ്പി​​ച്ച​​ത്. പി​​ന്നീ​​ട് വ​​യ​​നാ​​ട് വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ൽ​​പെ​​ട്ട മു​​ത്ത​​ങ്ങ വ​​ന​​ത്തോ​​ട് ചേ​​ർ​​ന്ന മൂ​​ല​​ഹ​​ള്ള​​യി​​ൽ തു​​റ​​ന്നു​​വി​​ടു​​ക​​യാ​​യി​​രു​​ന്നു.

ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​ന് സൗ​​ത്ത് വ​​യ​​നാ​​ട് വ​​നം ഡി​​വി​​ഷ​​നി​​ലെ പാ​​തി​​രി സെ​​ക്ഷ​​നി​​ൽ ബേ​​ലൂ​​ർ മോ​​ഴ​​യു​​ടെ സാ​​ന്നി​​ധ്യം കേ​​ര​​ള വ​​നം​​വ​​കു​​പ്പ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. ആ​​ന​​യെ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ർ​​ണാ​​ട​​ക മു​​ഖ്യ വ​​ന​​പാ​​ല​​ക​​നും ബ​​ന്ദി​​പ്പൂ​​ർ ടൈ​​ഗ​​ർ റി​​സ​​ർ​​വ് ഡ​​യ​​റ​​ക്ട​​ർ​​ക്കും നോ​​ർ​​ത്തേ​​ൺ റേ​​ഞ്ച് ചീ​​ഫ് ക​​ൺ​​സ​​ർ​​വേ​​റ്റ​​ർ കെ.​​എ​​സ്. ദീ​​പ ക​​ത്ത് ന​​ൽ​​കി​​യി​​രു​​ന്നു. ഈ ​​കാ​​ര്യ​​ത്തി​​ൽ ക​​ർ​​ണാ​​ട​​ക വ​​നം​​വ​​കു​​പ്പ് കാ​​ര്യ​​ക്ഷ​​മ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ത്ത​​താ​​ണ് യു​​വാ​​വി​​ന്റെ ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തി​​നും മാ​​ന​​ന്ത​​വാ​​ടി ഇ​​ന്നു​​വ​​രെ കാ​​ണാ​​ത്ത പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്കും ഇ​​ട​​യാ​​ക്കി​​യ​​ത്.

കാ​​ട്ടാ​​ന​​യു​​ടെ സാ​​ന്നി​​ധ്യം സ്ഥി​​രീ​​ക​​രി​​ച്ച​​തു മു​​ത​​ൽ ജി​​ല്ല​​യി​​ലെ വ​​നം​​വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ 24 മ​​ണി​​ക്കൂ​​റും ആ​​ന​​യു​​ടെ നീ​​ക്ക​ം നി​​രീ​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു. ഇ​​തി​​നാ​​യി ആ​​ൻ​​റി​​ന​​യും റി​​സീ​​വ​​റും ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ക​​ർ​​ണാ​​ട​​ക വ​​നം​​വ​​കു​​പ്പ് ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യി​​ല്ല. പാ​​സ് വേ​​ഡ് മാ​​ത്ര​​മാ​​ണ് ന​​ൽ​​കി​​യ​​ത്. ഇ​​ത് ബേ​​ലൂ​​ർ മോ​​ഴ​​യു​​ടെ നീ​​ക്കം നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​ന് ത​​ട​​സ്സ​​മാ​​യി. ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ച​​യോ​​ടെ​​യാ​​ണ് ജി​​ല്ല​​യി​​ലെ വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​യി​​ൽ​​നി​​ന്ന് ആ​​ൻ​​റി​​ന​​യും റി​​സീ​​വ​​റും എ​​ത്തി​​ച്ച​​ത്. എ​​ന്നാ​​ൽ, ദൗ​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​യി യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newselephant attackswildelephant
News Summary - trampled to death by wild elephant in Wayanad, ex gratia announced
Next Story