Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.കെ. ആശ എം.എൽ.എയോട്​...

സി.കെ. ആശ എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയ വൈക്കം എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

text_fields
bookmark_border
സി.കെ. ആശ എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയ വൈക്കം എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം
cancel

കോ​ട്ട​യം: സി.​കെ. ആ​ശ എം.​എ​ൽ.​എ​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന്​ പ​രാ​തി ഉ​യ​ർ​ന്ന വൈ​ക്കം സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ കെ.​ജെ. തോ​മ​സി​നെ സ്ഥ​ലം​മാ​റ്റി. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ സ​മ​രം ചെ​യ്ത സി.​പി.​ഐ നേ​താ​ക്ക​ളെ എ​സ്.​എ​ച്ച്.​ഒ​യു​ടെ ​നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സം​ഘം മ​ർ​ദി​ച്ച​താ​യും സം​ഭ​വ​മ​റി​ഞ്ഞ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വൈ​ക്കം എം.​എ​ൽ.​എ സി.​കെ. ആ​ശ​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നുമായി​രു​ന്നു പ​രാ​തി.

സം​ഭ​വ​ത്തി​ൽ സി.​കെ. ആ​ശ നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി സാ​ജു വ​ർ​ഗീ​സി​നെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി നി​യോ​ഗി​ച്ചു.

സം​ഭ​വ​ത്തി​ൽ സി.​പി.​ഐ കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ബി. ബി​നു​വും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സി.​ഐ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ സി.​പി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ചും​ ന​ട​ത്തി. വൈ​ക്കം സ്​​റ്റേ​ഷ​നി​ൽ എ​സ്.​എ​ച്ച്.​ഒ​യെ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​​ സി.​കെ. ആ​ശ ​മാ​ർ​ച്ചി​നി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK AshaKerala News
News Summary - transfer for Vaikom SHOwho misbehaved with CK Asha MLA
Next Story