വയനാട്, മലപ്പുറം, കൊല്ലം, കണ്ണൂർ കലക്ടർമാർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: കലക്ടർമാരുൾപ്പടെ സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. വനിത-ശിശു വികസന ഡിപ്പാർട്ട്മെന്റ് ഡയറക്ടറായ ടി.വി അനുപമയെ പട്ടികവർഗ വികസന ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിൽ നിന്ന് മുഹമ്മദ് വൈ സഫീറുള്ളയെ കേരള ജി.എസ്.ടി വകുപ്പിലേക്ക് മാറ്റി.
വയനാട് ജില്ലാ കലക്ടറായ അദീല അബ്ദുല്ലയെ വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. തൊഴിലുറപ്പ് മിഷൻ ഡയറക്ടറായ ഷാനവാസിനെ കൊച്ചിൻ സ്റ്റാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒയായി നിയമിച്ചു. കൊല്ലം കലക്ടറായ അബ്ദുൽ നാസറിനാണ് തൊഴലുറപ്പ് മിഷൻ ഡയറക്ടറുടെ ചുമതല.
മലപ്പുറം ജില്ലകലക്ടറായ ഗോപാലകൃഷ്ണനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിച്ചു. പ്രേംകുമാർ.വി.ആറാണ് മലപ്പുറത്തെ പുതിയ കലക്ടർ. കണ്ണൂർ കലക്ടറായ സുഭാഷ് ടി.വിയെ അഗ്രികൾച്ചർ ഡെവലപ്മെന്റ് ഫാർമേഴ്സ് വെൽഫയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടറാക്കി. ചന്ദ്രശേഖറാണ് പുതിയ കണ്ണൂർ ജില്ല കലക്ടർ.
എറണാകുളം ജില്ല വികസന കമ്മീഷണറായ അഫ്സാന പർവീണിനെ കൊല്ലം കലക്ടറായി നിയമിച്ചു. എ.ഗീതയാണ് പുതിയ വയനാട് ജില്ല കലക്ടർ. കണ്ണൂർ വികസന കമ്മീഷണറായ സ്നേഹിൽ കുമാർ സിങ്ങിനെ സംസ്ഥാന ഐ.ടി മിഷനിലേക്ക് മാറ്റി. ഇതിന് പുറമേ ചില ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതലയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.