മാറ്റം കാത്ത് പൊലീസ് ഉദ്യോഗസ്ഥർ; നിയന്ത്രണങ്ങളും പരിശോധനകളും വഴിപാടായി
text_fieldsകോഴിക്കോട്: തെരെഞ്ഞടുപ്പ് പെരുമാറ്റചട്ടത്തിെൻറ ഭാഗമായി സ്ഥലം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ പലരും നിഷ്ക്രിയമാകുന്നത് കോവിഡ് ആശങ്ക വർധിപ്പിക്കുന്നു.
പല ഉദ്യോഗസ്ഥരും പരിശോധനകൾ വഴിപാടാക്കുന്നതുമൂലം റോഡിൽ വാഹനങ്ങളുടെ തിരക്കേറുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് പൊലീസ് സ്റ്റേഷനുകളിലെ പ്രിൻസിപ്പൽ എസ്.ഐമാർക്കും പൊലീസ് ഇൻസ്പെകടർമാർക്കും ജില്ല മാറി സ്ഥലംമാറ്റ ഉത്തരവിറങ്ങിയിരുന്നു.
താൽക്കാലിക മാറ്റമായതിനാൽ മാറിവന്ന ഉദ്യോഗസ്ഥർ വോട്ടെടുപ്പിെൻറയും അനുബന്ധ ജോലികളിലും മാത്രമാണ് ശ്രദ്ധയൂന്നിയിരുന്നത്. മറ്റ് അന്വേഷണങ്ങളും കോവിഡ് പരിശോധനകളും ചടങ്ങുകൾ മാത്രമാണെന്ന് സ്റ്റേഷനുകളിലെ കേസുകൾ സാക്ഷ്യെപ്പടുത്തുന്നു. തെരഞ്ഞെടുപ്പിനുശേഷമുള്ള പുനർവിന്യാസത്തോടെ ജില്ല മാറി പോകേണ്ടതിനാൽ കേസ് രജിസ്റ്റർ ചെയ്താൽ കോടതി നടപടികൾ പ്രയാസം സൃഷ്ടിക്കുമെന്നു കരുതിയാണ് സ്റ്റേഷനിലിരിക്കുന്നത്. ഫോണിൽ വിളിച്ചാൽ മിക്ക ഉദ്യോഗസ്ഥരും പ്രതികരിക്കുന്നില്ല.
പരാതിക്കാർ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ അന്വേഷിച്ചാൽ പുറത്താണെന്ന മറുപടിയാണ് കിട്ടുന്നത്. മഹാമാരിയെ തുടർന്ന് കർശന പരിശോധനകളും കേസ് നടപടികളും ഉണ്ടാകുമെന്നായിരുന്നു മുകളിൽനിന്നുള്ള അറിയിപ്പ്. എന്നാൽ, ഇക്കാലയളവിൽ കോവിഡ് സംബന്ധിച്ച കേസുകൾ നാമമാത്രമായാണ് മിക്ക സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തത്.
മാറിപ്പോയ ഉദ്യോഗസ്ഥർ തിരിച്ചെത്തിയെങ്കിലേ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പൊലീസിെൻറ ഭാഗത്തുനിന്ന് ശക്തമാകൂ എന്നതാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.