ആരോഗ്യ സർവേ വിവര കൈമാറ്റം െഎ.ടി വകുപ്പ് അറിവോടെ
text_fieldsതിരുവനന്തപുരം: ആരോഗ്യ സർവേ വിവരങ്ങൾ നിയമവിരുദ്ധമായി കനേഡിയൻ ഏജൻസിയുടെ സെർവറിലേക്ക് നൽകിയത് െഎ.ടി വകുപ്പിെൻറ അനുമതിയോടെ. സർവേ വിവരങ്ങൾ കനേഡിയൻ കമ്പനി സർവറിലേക്ക് പോകുന്നതിന് സർവേക്ക് ഉപയോഗിച്ച സോഫ്റ്റ്െവയറിൽ പഴുതുെണ്ടന്ന് അന്നത്തെ െഎ.ടി സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് വിവരം. വിവാദത്തെ തുടർന്ന് യു.ഡി.എഫ് സർക്കാർ നിർത്തിവെക്കുകയും എന്നാൽ, എൽ.ഡി.എഫ് അധികാരമേറ്റ ശേഷം പുതിയ പേരിൽ ആരംഭിക്കുകയും ചെയ്ത സർവേയുടെ വിവരമാണ് ഇങ്ങനെ കൈമാറിയത്. 2018 ഡിസംബറിലാണ് 'കേരള ഇൻഫർമേഷൻ ഒാഫ് െറസിഡൻറ്സ്- ആരോഗ്യ നെറ്റ്വർക്ക് (കിരൺ) എന്ന ആരോഗ്യ സർവേ കാനഡ ആസ്ഥാനമായ പോപുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും (പി.എച്ച്.ആർ.െഎ) മക്മാസ്റ്റർ സർവകലാശാലയുമായി ചേർന്ന് പുനരാരംഭിച്ചത്.
ആരോഗ്യ വകുപ്പിലെ ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ വഴി കനേഡിയൻ ഏജൻസിയുടെ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത് ടാബിലൂടെ ശേഖരിക്കുന്ന പൊതുജനങ്ങളുടെ ആരോഗ്യ സർേവ വിവരം വിദേശ ഏജൻസിക്ക് നൽകിയത് സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു. വിവരം സംസ്ഥാന ഡേറ്റാ സെൻററിൽ മാത്രമാണ് സൂക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ശേഷമായിരുന്നു കൈമാറ്റം.
സർവേ വിവര കൈമാറ്റം െഎ.ടി വകുപ്പിെൻറ അറിവോടെയുമായിരുന്നു. സർവേ വിവരങ്ങൾ നേരിട്ട് ഏജൻസിയുടെ സർവറിലേക്ക് കൈമാറുന്നതിനൊപ്പം സർവേയുടെ ചോദ്യങ്ങൾ തത്സമയം മാറ്റാനും കനേഡിയൻ ഏജൻസിക്ക് കഴിഞ്ഞിരുന്നു. ഫലത്തിൽ ആരോഗ്യ സർവേയിൽ ആരോഗ്യ വകുപ്പിന് നിയന്ത്രണമില്ലായിരുന്നു.
സംസ്ഥാനത്തെ ആരോഗ്യ വിവരങ്ങൾ ഇത്തരത്തിൽ കടത്തുന്നതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായിരുന്നെന്നാണ് ആക്ഷേപം. 2011 മുതൽ അന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദെൻറ നേതൃത്വത്തിൽ ആരംഭിച്ച നടപടികൾ എൽ.ഡി.എഫ് എതിർപ്പ് കാരണം നിർത്തിവെച്ച ശേഷവും അണിയറയിൽ തുടരുന്നെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.