കാണാതായിരുന്ന പനമരം സി.ഐ എലിസബത്തിന് സ്ഥലംമാറ്റം
text_fieldsവയനാട് പനമരം സി.ഐ എലിസബത്തിന് സ്ഥലംമാറ്റം. സ്റ്റേഷൻ ചുമതലയിൽനിന്ന് വയനാട് ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റം. കോടതി ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
തിങ്കളാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ സി.ഐയെ വൈകീട്ട് 6.30 മുതലാണ് കാണാതായത്. സി.ഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറും സ്വിച്ച് ഓഫ് ആയിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതോടെ ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്നാണ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. മേലുദ്യോഗസ്ഥരിൽ നിന്ന് ജോലി സമ്മർദമുണ്ടായതായി സഹപ്രവർത്തകരിൽ ചിലരോട് സി.ഐ പറഞ്ഞിരുന്നതായി സൂചനയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.