മൂന്ന് ട്രാന്‍സ്ഫോര്‍മറും റെയില്‍വേയുടെ സിഗ്നല്‍ ഫീഡറും കത്തിച്ചനിലയില്‍
text_fieldsകോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ നഗരത്തിലെ മൂന്ന് ട്രാന്‍സ്ഫോര്‍മറുകളും റെയില്‍വേയുടെ സിഗ്നല്‍ ഫീഡറും കത്തിച്ചനിലയില്‍ കണ്ടത്തെി.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ടയറുകള്‍, ചാക്ക്, പുല്ലുകൊണ്ടുള്ള ചൂട്ട് എന്നിവ ഉപയോഗിച്ചാണ് കത്തിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനാഞ്ചിറ ടവറിനു സമീപത്തെ ട്രാന്‍സ്ഫോര്‍മറും തൊട്ടടുത്തെ റിങ് മെയിന്‍ യൂനിറ്റും (ആര്‍.എം.യു) നഗരം വില്ളേജ് ഓഫിസ് പരിസരത്തെ ട്രാന്‍സ്ഫോര്‍മറും ഹെഡ്പോസ്റ്റ് ഓഫിസിനു പിന്നിലെ റെയില്‍വേ ട്രാക്കിനു സമീപത്തെ സിഗ്നല്‍ ഫീഡറുകളുമാണ് കത്തിനശിച്ചത്. അഗ്നിശമനസേന സ്ഥലത്തത്തെിയപ്പോഴേക്കും മിക്കതും കത്തി നശിച്ചിരുന്നു.
30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ടയറുകള്‍ കത്തിച്ചാണ് ട്രാന്‍സ്ഫോര്‍മറുകള്‍ക്കും ആര്‍.എം യൂനിറ്റിനും തീയിട്ടത്. സംഭവസ്ഥലത്തുനിന്ന് കത്തിനശിച്ച ടയറിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തെി. ഒരേ ദിവസംതന്നെയാണ് നാലു വൈദ്യുതി വിതരണ യൂനിറ്റുകള്‍ക്ക് തീയിട്ടതെന്നതിനാല്‍ അട്ടിമറിതന്നെയാണ് പൊലീസിന്‍െറ സംശയം. പരിസരത്ത് നിരവധി എ.ടി.എമ്മുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ കവര്‍ച്ച ശ്രമമാണോയെന്നും സംശയിക്കുന്നുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിച്ചു കവര്‍ച്ച നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ളെന്ന പൊലീസ് പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ ആര്‍.എം യൂനിറ്റില്‍നിന്നാണ് റെയില്‍വേ ട്രാക്കിന്‍െറ പടിഞ്ഞാറു ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം നിയന്ത്രിക്കുന്നത്. ടാഗോര്‍ ഹാള്‍, ബീച്ച് ആശുപത്രി ചെറൂട്ടിറോഡ് പരിസരം, കെ.പി. കേശവമേനാന്‍ റോഡ്, ബീച്ച്, കുറ്റിച്ചിറ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി പ്രസരണം പോകുന്ന പ്രധാന യൂനിറ്റാണിത്. ടയര്‍ ഉപയോഗിച്ചു തീയിട്ടതിനെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മറിന്‍െറ പ്രധാന കേബ്ള്‍ ഭാഗികമായി നശിച്ചു. പുകനിറഞ്ഞ് മറ്റു കേബിളുകളും ഉപയോഗ ശൂന്യമായി. ഇതോടെ പ്രദേശത്ത് തടസ്സപ്പെട്ട വൈദ്യുതി വിതരണം ചൊവ്വാഴ്ച ഉച്ചയോടെയാണ് പുന$സ്ഥാപിക്കാനായത്.
ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.സിറ്റി പൊലീസ് കമീഷണര്‍ ഉമ ബഹ്റ, സൗത് അസി. കമീഷണര്‍ കെ.പി. അബ്ദുല്‍ റസാഖ്, ടൗണ്‍ സി.ഐ പി.എം. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.