മാരകമയക്കുമരുന്നുമായി ട്രാൻസ്ജെൻഡർ പിടിയിൽ
text_fieldsകൊച്ചി: കാക്കനാട് വാഴക്കാലയിൽ എക്സൈസ് നടത്തിയ രഹസ്യനീക്കത്തിൽ മാരക രാസലഹരിമരുന്നുമായി ട്രാൻസ്ജെൻഡർ പിടിയിൽ.ചേർത്തല കുത്തിയതോട് കണ്ടത്തിൽ വീട്ടിൽ ദീക്ഷ (ശ്രീരാജ് -24) എന്ന മോഡലിങ് ആർട്ടിസ്റ്റാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. മോഡലിങ്ങും ഫോട്ടോഷൂട്ടുകളും നടത്തുന്ന റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന പാർട്ടി ഡ്രഗ് എന്ന വിളിപ്പേരുള്ള മെതലിൻ ഡയോക്സി മെത്താഫിറ്റമിനാണ് (എം.ഡി.എം.എ) കണ്ടെടുത്തത്. എട്ടര ഗ്രാം മരുന്ന് പിടിച്ചെടുത്തു.
ഉപയോക്താക്കളുടെ പ്രത്യേക ടെലിഗ്രാം ഗ്രൂപ്പുകൾ തുടങ്ങി ആവശ്യക്കാർക്ക് ഇടനിലക്കാർ വഴി എത്തിച്ചിരുന്നതുകൊണ്ട് ഇയാളിൽനിന്ന് നിരവധി പേർ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്.
ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ഇടപാട്. ട്രാൻസ്ജെൻഡർമാരുടെ ഇടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോ ടീം അന്വേഷണം ഊർജിതമാക്കിയിരുന്നു. വാഴക്കാല പി.ബി.കെ മൈന റോഡിലെ അപ്പാർട്ട്മെന്റിൽ മയക്കുമരുന്നുമായി ഒരു ട്രാൻസ്ജെൻഡർ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഷാഡോ സംഘം എത്തി ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.
എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റിവ് ഓഫിസർ എസ്. സുരേഷ് കുമാർ, എൻ.ജി. അജിത്കുമാർ, എൻ.ഡി. ടോമി, കെ.എസ്. സൗമ്യ, സി.ജി. പ്രമിത എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.