ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ ധനസഹായം നൽകും -മന്ത്രി ശൈലജ
text_fieldsതിരുവനന്തപുരം: നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കും. ഇതിന് മൂന്ന് ലക്ഷംരൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറി നിയമപരമായി വിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് ധനസഹായം. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാസ്ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹതയുണ്ട്.
നിബന്ധനകൾ: ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. വിവാഹശേഷം ആറുമാസത്തിനും ഒരു വര്‍ഷത്തിനുമിടയിൽ സഹായത്തിന് അപേക്ഷ നൽകണം. വിവാഹ സര്‍ട്ടിഫിക്കറ്റിെൻറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. ദമ്പതികള്‍ ഒന്നിച്ചുതാമസിക്കുന്നതായി ജനപ്രതിനിധിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. വിവാഹ ധനസഹായം ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞ് വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ വീണ്ടും സഹായത്തിന് അര്‍ഹതയുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.