ട്രാന്സ്ജെൻഡറിെൻറ നഗ്ന വീഡിയോ പ്രചരിപ്പിച്ച വനിതാ എ.എസ്.െഎക്ക് സസ്പെൻഷൻ
text_fieldsആലപ്പുഴ: കസ്റ്റഡിയിലെടുത്ത ട്രാന്സ്ജെൻഡറിെൻറ നഗ്ന വീഡിയോ ചിത്രീകരിച്ച് പൊലീസ് പുറത്തുവിട്ട സംഭവത്തിൽ വനിതാ എ.എസ്.െഎക്ക് സസ്പെൻഷൻ. സൗത്ത് സ്റ്റേഷനിലെ എ.എസ്.െഎ ആർ. ശ്രീലതയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മൊബൈൽ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി നസീമിനെ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങൾ ലഭിച്ചത് ആർക്കെല്ലാമെന്നും സൈബർ സെൽ പരിശോധിച്ചു വരികയാണ്.
ഇരുമ്പുപാലത്തിന് സമീപത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന പരാതിയെ തുടര്‍ന്നാണ് ട്രാൻസജെൻഡറെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഇവരെ ലിംഗ പരിശോധന നടത്തുന്നതിനിടെ പൊലീസുകാർ ചിത്രീകരിച്ച വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തെത്തിയത്. വനിതാ പൊലീസുകാരും പുരുഷ പൊലീസുകാരുമുള്ള സ്റ്റേഷനിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് അവരെ നിർത്തിയത്.
മദ്യപിച്ച് ലക്കുകെട്ട് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ബഹളമുണ്ടാക്കുന്ന സ്ത്രീ എന്ന രീതിയിലാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ലിംഗപരിശോധനക്കിടെ ട്രാൻസ്ജെൻഡറിനെ പൊലീസുകാർ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി എടുത്തതല്ല ഈ ദൃശ്യങ്ങളെന്നും വ്യക്തമായിരുന്നു. അതിനാല്‍തന്നെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിച്ചതിനാണ് സസ്പെൻഷൻ അടക്കമുള്ള നടപടി. എന്നാൽ, ഇത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് സൗത്ത് എസ്.ഐ എം.കെ. രാജേഷിെൻറ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.