ട്രാൻസ്ജെൻഡേഴ്സിനെ മർദിച്ച സംഭവം കസബ എസ്.െഎയെ രക്ഷിക്കാൻ നീക്കം
text_fieldsകോഴിക്കോട്: തുടർവിദ്യാഭ്യാസ കലോത്സവത്തിെനത്തിയ ട്രാൻസ്ജെൻഡേഴ്സിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കസബ എസ്.െഎ വി. സിജിത്തിനെ രക്ഷിക്കാൻ നീക്കം. പരിക്കേറ്റവർ നൽകിയ മൊഴിയിൽ എസ്.െഎയെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും എഫ്.െഎ.ആറിൽ പരാമർശം നീക്കുകയായിരുന്നു. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന ദുർബലവകുപ്പുകൾ ചാർത്തി കണ്ടാലറിയുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. എന്നാൽ, സംഭവത്തിൽ വെള്ളിയാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റ കുറ്റാരോപിതരായ കസബ എസ്.െഎ അടക്കമുള്ള പൊലീസുകാർക്കെതിെര കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരുന്നു.
ഡി.സി.പി മെറിൻ ജോസഫിെന അന്വേഷണ ചുമതലയേൽപ്പിക്കുകയും ചെയ്തു. എന്നാൽ, ഡി.സി.പിയുടെ കീഴിൽ കേസന്വേഷിക്കുന്ന ടൗൺ സി.െഎ പി.എം. മനോജ് ശനിയാഴ്ചയും പറഞ്ഞത് പ്രതികളായ പൊലീസുകാരെ ഇതുവെര തിരിച്ചറിഞ്ഞിട്ടില്ലെന്നാണ്. കേസിനെക്കുറിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിക്കാതെ ഒളിച്ചുകളിക്കുകയാണ്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസിന് കുറ്റക്കാരെ കണ്ടെത്താനാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൊലീസ് ഇൗ സമീപനം തുടർന്നാൽ പ്രതിഷേധം നടത്താനാണ് ട്രാൻസ്ജെൻഡേഴ്സ് സംഘടനകളുടെ തീരുമാനം. കഴിഞ്ഞദിവസം മൊഴിയെടുക്കാൻ വന്നപ്പോഴും ആശുപത്രിയിൽവെച്ചും പൊലീസ് ഭീഷണിപ്പെടുത്തിയതായി പരിക്കേറ്റവർ പറയുന്നു.
ആരോപണവിധേയനായ എസ്.െഎക്കെതിരെ മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതികളേറെയായിരുന്നു. കാക്കൂർ എസ്.െഎ ആയ സമയത്ത് ബർമുഡയിട്ടതിന് രണ്ട് യുവാക്കളെ സ്റ്റേഷനിൽ പിടിച്ചു കൊണ്ടുപോയതായും ബാലുശ്ശേരിയിൽ നിശ്ചിതസമയ പരിധിയുണ്ടായിട്ടും ഫോർ രജിസ്ട്രേഷൻ ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് നിരന്തരം ബുദ്ധിമുട്ടിക്കുന്നതായും ആരോപണമുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ച 2.30ന് മിഠായിത്തെരുവിനടുത്ത് പി.എം. താജ് റോഡിൽ വെച്ചായിരുന്നു ട്രാൻസ്ജെൻഡേഴ്സിനെതിരെ ആക്രമണം നടന്നത്. സംസ്ഥാന തുടർവിദ്യാഭ്യാസ കേലാത്സവത്തിെൻറ ഭാഗമായി സംഘനൃത്തത്തിെൻറ പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുേമ്പാഴായിരുന്നു പൊലീസിെൻറ ക്രൂരമർദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.