ട്രാന്‍സ്ജെന്‍ഡർമാർക്ക് തടസ്സമില്ല, ദർശനത്തിന് സുരക്ഷയൊരുക്കാമെന്നും പൊലീസ്
text_fieldsതിരുവനന്തപുരം: ശബരിമല ദർശനത്തിന് ട്രാന്‍സ്ജെൻഡർമാർക്ക് തടസ്സമില്ലെന്ന് പൊലീസ്. കഴിഞ്ഞദിവസം എരുമേലിയില ്‍ തടഞ്ഞ നാലുപേർ ഉചിതമായ ദിവസം ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചു.തന്ത്രിയു ം പന്തളം കൊട്ടാരവും അനുകൂലനിലപാട് സ്വീകരിച്ചെന്നും ശബരിമലയാത്രയുടെ തീയതി ഉടന്‍ തീരുമാനിക്കുമെന്നും തിരിച്ചയക്കപ്പെട്ട അവന്തിക, അനന്യ, രഞ്ജുമോൾ, തൃപ്തി ഷെട്ടി എന്നിവർ പറഞ്ഞു.
തിരിച്ചയക്കപ്പെട്ട ട്രാൻസ്ജെൻഡർമാർ ശബരിമലയിലെ ഹൈകോടതി നിരീക്ഷണസമിതി അംഗമായ ഡി.ജി.പി എ. ഹേമചന്ദ്രൻ, ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി എസ്. അനില്‍കാന്ത് എന്നിവരുമായി ചര്‍ച്ച നടത്തി.
മുമ്പും പുരുഷവേഷത്തിൽ ട്രാന്‍സ്ജെൻഡർമാർ ശബരിമലയിലെത്തിയിട്ടുണ്ടെന്നും ഇപ്പോൾ എതിര്‍പ്പുയരുമെന്നതിനാലാണ് തടസ്സം അറിയിച്ചതെന്നുമാണ് പൊലീസ് വിശദീകരണം. തിരക്കില്ലാത്ത ദിവസം നിലക്കലെത്തിയാല്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കാം. ദര്‍ശനത്തിന് സഹായംതേടിയ തങ്ങളെ പൊലീസ് അവഹേളിച്ചെന്ന് ട്രാന്‍സ്ജെൻഡർമാർ ആരോപിച്ചിരുന്നു. വേഷധാരണത്തെയും സ്വത്വത്തെയും അപമാനിച്ച കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെയാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.