‘സ്ത്രീവേഷം മാറ്റാൻ ആവശ്യപ്പെട്ടു, വനിത പൊലീസും മോശമായി പെരുമാറി’
text_fieldsകോട്ടയം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തങ്ങളുടെ സ്വത്വത്തെയും വസ്ത്ര സ്വാതന്ത് ര്യത്തെയും ചോദ്യംചെയ്ത് പരുഷമായ രീതിയിലാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അടക്കം ഉ ദ്യോഗസ്ഥർ പെരുമാറിയതെന്നും അവർക്കെതിരെ കർശന നടപടി വേണമെന്നും ട്രാന്‍സ്ജെൻഡറുകളായ അനന്യ, തൃപ്തി, അവന്തിക, രഞ്ജുമോൾ എന്നിവർ ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് നൽകിയ പരാതിയിൽ പറയുന്നു.
സുരക്ഷയൊരുക്കേണ്ട വനിത പൊലീസുകാരടക്കം മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. എരുേമലി സ്റ്റേഷനിലെത്തിയ തങ്ങളെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് അനന്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീവേഷം മാറ്റി പാൻറും ഷർട്ടും ധരിക്കണമെന്ന് പൊലീസ് നിർബന്ധിച്ചു. പുലർച്ച എറണാകുളത്തുനിന്ന് യാത്ര പുറപ്പെടുന്നത് മുതൽ എരുമേലി എത്തുന്നതുവരെ പൊലീസ് നിരന്തരം ഫോണിൽ വിളിച്ചിരുന്നു.
അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് എരുമേലി സ്റ്റേഷനിലെത്തിയത്. അവിടെനിന്ന് നിലക്കലിലേക്ക് വിടുമെന്നാണ് കരുതിയത്. മോശം സംസാരം ഫോണിൽ റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പൊലീസ് പറഞ്ഞ ആൺവേഷം ധരിക്കാമെന്ന് സമ്മതിച്ചിട്ടും അനുമതി നൽകിയില്ല. അതേസമയം, സ്ത്രീവേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചത് മൂലമാണ് പൊലീസ് സംരക്ഷണയിൽ കോട്ടയത്തേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.