കൊച്ചി മെട്രോ ജോലി നൽകിയത് 43 ട്രാൻസ്ജെൻഡറുകൾക്ക്; ഇപ്പോൾ ഏഴുപേർ മാത്രം
text_fieldsകൊച്ചി: കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡർമാർക്ക് ജോലി! രണ്ടരവർഷം മുമ്പുള്ള സംസ്ഥാന സ ർക്കാറിെൻറ ഈ പ്രഖ്യാപനത്തിന് ലോകം മുഴുവൻ കൈയടിച്ചു, ഒപ്പം ട്രാൻസ് സമൂഹവും. തങ്ങളു ടെ കൂട്ടത്തിലെ കുറച്ചുപേരെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ആശ്വാസമായിരുന്നു അവർക്ക്. എന്നാൽ, രണ്ടുവർഷം പിന്നിടുമ്പോൾ അന്ന് ജോലി കിട്ടിയ 43 പേരിൽ അവശേഷിക്കുന്നത് ഏഴുപേർ മാത്രം. സാമ്പത്തികമായ ബുദ്ധിമുട്ടുകളും പലവിധ പ്രയാസങ്ങളുമാണ് ഇവരെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയത്.
വാഗ്ദാനം ചെയ്ത ശമ്പളത്തിൽനിന്ന് പലവിധ ഈടാക്കലുകൾ കഴിഞ്ഞ് കൈയിൽ കിട്ടുന്ന തുക ഒന്നിനും തികയുന്നില്ല. ഇന്നും സമൂഹത്തിലെ വലിയൊരു ശതമാനം ആളുകളും സ്ത്രീ-പുരുഷന്മാരെ പോലെ ട്രാൻസ്ജെൻഡർമാരെ അംഗീകരിക്കാത്തതുമൂലം കേറിക്കിടക്കാനൊരിടം പോലുമില്ലാത്ത ഇവരിൽ പലരും നിവൃത്തികേടുകൊണ്ടുമാത്രം മെട്രോയുടെ കുതിപ്പിൽ നിന്നിറങ്ങിപ്പോയവരാണ്.
2017 ജൂണിൽ കുടുംബശ്രീ മുഖേനയുള്ള കരാർ നിയമനമായിരുന്നു എല്ലാം. ടിക്കറ്റിങ് സ്റ്റാഫ്, ഹൗസ് കീപ്പിങ് എന്നീ വിഭാഗങ്ങളിലായിരുന്നു നിയമനം. ടിക്കറ്റിങ് ജീവനക്കാർക്ക് 17,000ത്തിലേറേ രൂപയും ഹൗസ് കീപ്പിങ് ജോലിക്കാർക്ക് 13,000 രൂപയുമായിരുന്നു വേതന വ്യവസ്ഥ. എന്നാൽ പി.എഫ്, ഇ.എസ്.ഐ ഉൾെപ്പടെ പിടിച്ച് ഇവർക്ക് കിട്ടുന്നത് 13,800 രൂപയും 9000 രൂപയുമായിരുന്നു. സ്വന്തമായി വീടോ കുടുംബമോ ഇല്ലാത്ത ഇവരിൽ പലരും നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലുമായിരുന്നു വാസം. ഭക്ഷണത്തിെൻറയും താമസത്തിെൻറയും ചെലവുകൾപോലും താങ്ങാനാവാത്തതിനൊപ്പം പല അവഹേളനങ്ങളും നേരിടേണ്ടി വന്നപ്പോഴാണ് മെട്രോ വിട്ടതെന്ന് ട്രാൻസ് ആക്ടിവിസ്റ്റ് കൂടിയായ ഫൈസൽ ഫൈസു പറയുന്നു. പലവിധ വിവേചനങ്ങളും നേരിട്ടിരുന്നു.
‘‘ഞങ്ങളുടെ ജീവിതം അവിടെ കളയുകയല്ലാതെ ഒന്നും തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെയാണ് ഞാനുൾെപ്പടെ പലരും അവിടം വിട്ടത്’’- ഫൈസു കൂട്ടിച്ചേർത്തു. ജോലിയിൽ തുടരുന്നവർ മറ്റു ജീവനക്കാരിൽനിന്ന് അവഗണനയും മറ്റും സഹിച്ച് മുന്നോട്ടുപോവുകയാണ്. എന്നാൽ, ട്രാൻസ്ജെൻഡറിെൻറ ആവശ്യം പരിഗണിച്ച് സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്ന് എം.ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. മെട്രോയുടെ പുതിയ മേഖല ആരംഭിക്കുമ്പോൾ കൂടുതൽ ട്രാൻസ്ജെൻഡർമാരെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.