ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും ഇനി ൈഡ്രവിങ് ലൈസൻസ്
text_fieldsതിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് ഇനി സ്വത്വം വെളിപ്പെടുത്തി ൈഡ്രവിങ് ലൈസൻസ് എടുക്കാം. ‘ട്രാൻസ്ജെൻഡർ’ എന്ന് രേഖപ്പെടുത്തിയ ലൈസൻസുകളാണ് നൽകുക. ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷയില്‍ ആണ്‍, പെണ്‍ എന്നീ വേര്‍തിരിവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട വ്യക്തികള്‍ക്ക് അവരുടെ സത്വം നിലനിര്‍ത്തി സേവനങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ നയത്തിെൻറ ഭാഗമായാണ് പുതിയ സജ്ജീകരണം. മോട്ടോർ വാഹനവകുപ്പിെൻറ ഓണ്‍ലൈന്‍ സേവനങ്ങളിലും ലൈസന്‍സ് രേഖകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്താനാകും. ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്വെയറുകളിലും ഒാൺലൈൻ സംവിധാനങ്ങളിലും മാറ്റം വരുത്തി.
ഡ്രൈവിങ് ലൈസൻസിൽ അടക്കം വിവിധ സേവനങ്ങളിൽ സ്വത്വം രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽനിന്ന് മോേട്ടാർ വാഹനവകുപ്പിന് ലഭിച്ചിരുന്നത്. വിവിധ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
സാമൂഹികനീതിവകുപ്പും വിഷയത്തിൽ ഇടപെട്ടു. ഡ്രൈവിങ് ഉപജീവനമാക്കിയ നിരവധി ട്രാന്‍സ്‌ജെൻഡർ വിഭാഗക്കാരുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന രേഖ ഹാജരാക്കേണ്ടിവരും. ഇതിന് ഡ്രൈവിങ് ലൈസന്‍സ് സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നിലവിലെ ലൈസന്‍സുകളില്‍ ആണ്‍-പെണ്‍ വിഭാഗത്തിന് പകരം ട്രാന്‍സ്‌ജെന്‍ഡറാണെന്ന് രേഖപ്പെടുത്താനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.