കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പടെ ഹെവിവാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗത മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പടെ എല്ലാ ഹെവിവാഹനങ്ങൾക്കും സെപ്തംബർ ഒന്ന് മുതൽ സീറ്റ്ബെൽറ്റ് നിർബന്ധമാണെന്നാണ് ഗതാഗത മന്ത്രി അറിയിച്ചത്. ഡ്രൈവർക്കൊപ്പം ഡ്രൈവറുടെ അതേനിരയിൽ ഇരിക്കുന്നയാൾക്കും സീറ്റ്ബെൽറ്റ് നിർബന്ധമായിരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണം. ഇതില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ശരാശരി 12 പേരാണ് ഒരു ദിവസം റോഡപകടങ്ങളില്‍ മരണപ്പെടുന്നത്. ഈ കണക്ക് വച്ച് പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാല് ദിവസങ്ങളില്‍ 48 മരണങ്ങള്‍ സംഭവിക്കേണ്ടതാണ്.
എന്നാൽ കഴിഞ്ഞ നാല് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മരണസംഖ്യയിൽ ഗണ്യമായ കുറവുണ്ട്. 28 മരണങ്ങളാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.