തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ കാണിക്ക സ്വർണം നിക്ഷേപ പദ്ധതിയിലേക്ക് മാറ്റാൻ അനുമതി
text_fieldsകൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ കാണിക്കയായി ലഭിച്ച 535 കിലോയോളം സ്വർണാഭരണങ്ങൾ എസ്.ബി.ഐയുടെ സ്വർണ നിക്ഷേപ പദ്ധതിയിലേക്ക് മാറ്റാമെന്ന് ഹൈകോടതി. അഞ്ച് വർഷത്തേക്ക് സ്വർണം മാറ്റാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അനുമതി നൽകിയത്. ശബരിമലയിലടക്കം 16 സ്ട്രോങ് റൂമുകളിലായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ ഉരുക്കി സ്വർണക്കട്ടികളാക്കി മാറ്റിയാവും പദ്ധതിയിലേക്ക് നിക്ഷേപിക്കുക. സ്വർണം എസ്.ബി.ഐയുടെ നിക്ഷേപ പദ്ധതിയിലേക്ക് മാറ്റാൻ അനുമതി തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പ്രതിഷ്ഠക്ക് വേണ്ടിയുള്ളതും പൗരാണിക മൂല്യമുള്ളതുമായ ക്ഷേത്രാവശ്യത്തിനായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണമാണ് നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നതെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. കേന്ദ്ര സർക്കാറിന്റെ അനുമതിയോടെയാണ് എസ്.ബി.ഐ സ്വർണ നിക്ഷേപ പദ്ധതി നടപ്പാക്കുന്നത്. സ്വർണത്തിന്റെ നിലവിലെ വില കണക്കാക്കി 2.25 ശതമാനം വാർഷിക പലിശ ദേവസ്വം ബോർഡിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.