ടൈറ്റാനിയം ഫാക്ടറിയിലെ പ്ലാൻറ് തകര്‍ന്ന് സീനിയര്‍ ഓപറേറ്റര്‍ മരിച്ചു
text_fieldsവേളി(തിരുവനന്തപുരം): കൊച്ചുവേളി ടൈറ്റാനിയം ഫാക്ടറിയിലെ പ്ലാൻറ് തകർന്ന് സീനിയര്‍ ഓപറേറ്റര്‍ മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു; ഒരാള്‍ക്ക് ഗുരുതര പരിക്ക്. കണ്ണൂര്‍ ഇരിട്ടി പുന്നാട് മഠപ്പുരയ്ക്കല് വീട്ടില്‍ എം.പി. ഹരീന്ദ്രനാഥാണ്(55) മരിച്ചത്.
മലിനീകരണ നിവാരണ പ്ലാൻറിെൻറ ഇരുമ്പ് ടവര്‍ ഒടിഞ്ഞുവീണ് വെള്ളിയാഴ്ച രാവിലെ എട്ടിനാണ് അപകടം. ആസിഡ് നേര്‍പ്പിക്കുന്ന (ന്യൂട്രലൈസേഷന്) പ്ലാൻറിലെ സീനിയര്‍ ഓപറേറ്ററാണ് ഹരീന്ദ്രനാഥ്. ഇദ്ദേഹത്തിനൊപ്പം മൂന്നുപേരാണ് പ്ലാൻറില്‍ ഉണ്ടായിരുന്നത്. താല്‍ക്കാലിക തൊഴിലാളിയായ കൊച്ചുവേളി സ്വദേശി സരോഷിനെയാണ് (28) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ഡി.സി.പി അരുള്‍ ബി. കൃഷ്ണ പ്ലാൻറിെൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.
പ്ലാൻറില്‍ ആസിഡ് നേര്‍പ്പിക്കുന്നതിനായി കുമ്മായവും വെള്ളവും ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് 15 അടി പൊക്കമുള്ള ടവര്‍ താഴേക്ക് പതിെച്ചതെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് വലിയതുറ പൊലീസ് കേസെടുത്തു. തിരുമല ഇലിപ്പോട് വീട്ടില്‍ മൃതദേഹം എത്തിച്ച് പൊതുദര്‍ശനത്തിനു െവച്ചിരുന്നു. തുടർന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. മന്ത്രി എ.സി. മൊയ്തീന് അന്ത്യോപചാരം അര്‍പ്പിച്ചു. ഭാര്യ: പരേതയായ മഹിജ. മക്കള്‍: അഞ്ജന,അക്ഷയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.