വിനോദ സഞ്ചാര മേഖലകളിലും നിയന്ത്രണം; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
text_fieldsകോട്ടയം: മടിച്ചുനിന്ന മഴ കനത്തനാശം വിതച്ച് തിമിർത്ത് പെയ്യുന്ന സാഹചര്യത്തിൽ വി നോദസഞ്ചാര കേന്ദ്രങ്ങളിലും മലയോര മേഖലകളിലും സന്ദർശനം ഒഴിവാക്കണമെന്ന് മുന് നറിയിപ്പ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിേല ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദേശി ച്ചു. അരുവികൾ, വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിേലക്കുള്ള യാത്രകൾ ക്കും കടുത്ത നിരോധനമുണ്ട്. കോട്ടയത്തുനിന്ന് കുമളി, തേക്കടി, മൂന്നാർ, മറയൂർ, കാന്തല്ലൂർ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കും കനത്ത ജാഗ്രത നിർദേശമുണ്ട്. സ്കൂളുകൾക്ക് അവധി നൽകിയ സാഹചര്യത്തിൽ വിദ്യാർഥികളുടെ യാത്രകൾ ശ്രദ്ധിക്കാനും നിർദേശിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറ്, തെക്കു പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ആഗസ്റ്റ് 12 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
10ാം തീയതി വരെ തെക്കു പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മധ്യ, മധ്യ തെക്കുപടിഞ്ഞാറൻ അറബിക്കടലിലും 11, 12 തീയതികളിൽ അറബിക്കടലിെൻറ മധ്യ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് പോകരുത്.
നാടുകാണി ചുരം റോഡ് അടച്ചു
നിലമ്പൂർ: വിവിധ ഭാഗങ്ങളിൽ മണ്ണിടിയുകയും മരങ്ങൾ കടപുഴകുകയും ചെയ്തതിനെത്തുടർന്ന് നാടുകാണി ചുരം പാത താൽക്കാലികമായി അടച്ചു. മരങ്ങൾ നീക്കം ചെയ്ത് റോഡ് തുറന്നെങ്കിലും ശക്തമായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വീണ്ടും കൂറ്റൻ മരങ്ങൾ വീണതോടെ ഉച്ചക്ക് 12ഒാടെ വീണ്ടും അടച്ചു. ഒന്നരയോടെ തുറന്നെങ്കിലും മരങ്ങൾ വീണ് തടസ്സം നേരിട്ടതോടെ വീണ്ടും അടക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾെപ്പടെ വഴിക്കടവ്, നാടുകാണി എന്നിവിടങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ 8440 പേർ
തിരുവനന്തപുരം: അതിശക്തമായ മഴയിൽ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ വ്യാഴാഴ്ച അഭയംതേടിയത് 8440 പേർ. 139 ക്യാമ്പുകളിലായാണ് 2584 കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ജൂലൈ 19 മുതൽ വ്യാഴാഴ്ചവരെ സംസ്ഥാനത്ത് തുറന്ന ക്യാമ്പുകളുടെ എണ്ണം 156 ആയി. കൂടുതൽ ക്യാമ്പുകൾ വയനാട്ടിലാണ്. ഇവിടെ 87 ക്യാമ്പുകളിലായി 6111 പേരുണ്ട്. കോഴിക്കോട് 13 ക്യാമ്പുകളിലായി 542 പേരെ പാർപ്പിച്ചു. വ്യാഴാഴ്ചയിലെ മഴയിൽ സംസ്ഥാനത്ത് 38 വീടുകൾ പൂർണമായും 1009 വീടുകൾ ഭാഗികമായും തകർന്നു.
നിർമാണങ്ങൾ നിർത്താൻ നിർദേശം
ആലപ്പുഴ: കടുത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.