പ്രവാസികളുടെ യാത്രാക്ലേശം: വിദേശമന്ത്രാലയവുമായി ചർച്ച
text_fieldsതിരുവനന്തപുരം: യാത്രാേക്ലശമടക്കം പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി. വിദേശ റിക്രൂട്ട്മെൻറിെൻറ പേരിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏജന്‍സികള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടി കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ സെൻററുകള്‍ ആരംഭിക്കണമെന്ന കേരളത്തിെൻറ ആവശ്യം പരിഗണിക്കാമെന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പുനല്‍കി.
ജപ്പാനിലെ തൊഴില്‍ മേഖലകളിലേക്ക് റിക്രൂട്ട്മെൻറ് നടത്താന്‍ കേന്ദ്രം പുതിയ സംവിധാനത്തിന് രൂപം നല്കി. മലയാളികള്‍ക്ക് പ്രയോജനം ലഭിക്കാനായി വിദേശകാര്യമന്ത്രാലയവും നോര്‍ക്കയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. റിക്രൂട്ട്മെൻറിനുവേണ്ടി ഇന്ത്യയില്‍ ജപ്പാനീസ് ഭാഷാ പരിശീലനവും പരീക്ഷയും നടത്തും. ജപ്പാന് ഭാഷാ പരിശീലന കേന്ദ്രങ്ങളുടെയും റിക്രൂട്ട്മെൻറ് നടക്കുന്ന വിദഗ്ധ തൊഴില്‍ മേഖലകളുടെയും വിവരം നോര്‍ക്ക വഴി അറിയിക്കും. ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്ക് ജപ്പാനില്‍ അവസരമുണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.