Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിർത്തിയില്ലാത്ത...

അതിർത്തിയില്ലാത്ത ലോകമാണ് ഇന്നത്തേത്, യാത്ര സമൂഹ ജീവിതത്തിന്റെ ഭാഗം -മുഖ്യമ​ന്ത്രിയുടെ വിദേശയാത്രയെ കുറിച്ച് എം.വി. ഗോവിന്ദൻ

text_fields
bookmark_border
അതിർത്തിയില്ലാത്ത ലോകമാണ് ഇന്നത്തേത്, യാത്ര സമൂഹ ജീവിതത്തിന്റെ ഭാഗം -മുഖ്യമ​ന്ത്രിയുടെ വിദേശയാത്രയെ കുറിച്ച് എം.വി. ഗോവിന്ദൻ
cancel

തിരുവനന്തപുരം: അതിർത്തിയില്ലാത്ത ഒരുലോകമാണ് ഇന്നത്തെ ലോകമെന്നും വിദേശ പര്യടനത്തിന് പോകാൻ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത മാസം യൂറോപ്പ് സന്ദർശിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.

'വിദേശത്ത് പര്യടനത്തിന് പോകാൻ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ആവശ്യമായാൽ വിദേശത്തും സ്വദേശത്തും ഇന്ത്യക്കകത്തും പോകേണ്ടിവരും. ആഗോള വത്കരണം എന്ന് വെറുതെ പറയുന്നതല്ല​. അതിർത്തിയില്ലാത്ത ഒരുലോകമാണ് ഇന്നത്തെ ലോകം. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നുവെച്ച്, യാത്ര പോയില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകുമോ? യാത്ര ചെയ്യുക എന്നത് സാമൂഹിക ജീവിതത്തിന്റെ ഭാഗമല്ലേ? അത് ഭരണ സംവിധാനത്തിന്റെയും ഭാഗമാണ്. നിങ്ങളിങ്ങനെ ​ഓരോ വാർത്ത സൃഷ്ടിച്ച് എങ്ങനെ ഗവർമെന്റിന് എതിരാക്കാം എന്ന ശ്രമമാണല്ലോ നടത്തിക്കൊണ്ടിരിക്കുന്നത്' -ഗോവിന്ദൻ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഒക്ടോബറിൽ ലണ്ടൻ, ഫിൻലാൻഡ്, നോർവേ എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ചർച്ചകൾക്കായാണ് ഫിൻലാൻഡിലേക്കുള്ള യാത്ര. ഈ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വി.പി. ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. മുമ്പ് ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശനമെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡിലെ നോക്കിയ നിർമാണ യൂണിറ്റും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും.

ലണ്ടൻ സന്ദർശനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിദേശയാത്രക്ക് കേന്ദ്ര സർക്കാരിൽ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കോവിഡിന് മുമ്പ് നെതർലാന്റ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ച് പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയും അത് കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് പൂർണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanForeign TripPinarayi Vijayan
News Summary - Travel is a part of social life - MV Govindan about Chief Minister's foreign travel
Next Story