Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2024 6:51 PM IST Updated On
date_range 1 Feb 2024 10:08 PM ISTമുത്തങ്ങയിൽ കാറിൽ നിന്നിറങ്ങിയവർ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
സുൽത്താൻ ബത്തേരി: മുത്തങ്ങ - ബന്ദിപ്പൂർ വനമേഖലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് ഇറങ്ങിയവർ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. വയനാട് - മൈസൂരു ദേശീയപാതയിൽ കേരള അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെ അങ്കളയിലാണ് സംഭവം.
റോഡരികിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച രണ്ടു പേർക്കു നേരെയാണ് കാട്ടാന പാഞ്ഞെത്തിയത്. കാട്ടാനയെ കണ്ടതോടെ ഇരുവരും ഓടാൻ തുടങ്ങി. ഓട്ടത്തിനിടെ ഒരാൾ നിലത്തുവീണു.
ആന ഇയാളെ ചവിട്ടാൻ ശ്രമിച്ചെങ്കിലും ആ സമയം അതുവഴി വന്ന ലോറിയിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഇതോടെ യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story