കേരളത്തിലും ട്രോളിങ് നിരോധനം 60 ദിവസമാക്കിക്കൂടെയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍ ട്രോളിങ് നിരോധനം 60 ദിവസമാക്കിക്കൂടെയെന്ന് സുപ്രീംകോടതി . രാജ്യമെമ്പാടും 60 ദിവസത്തെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ കേരളവും കര്‍ണാടകയും മാത്രം എതിര്‍ക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. സമവായത്തിന് തയാറാണോയെന്ന് അടുത്ത ചൊവ്വാഴ്ചക്കകം കേരളവും കര്‍ണാടകയും നിലപാടറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും ട്രോളിങ് നിരോധനം ഒരേ കാലയളവില്‍ നിശ്ചിത ദിവസത്തേക്ക് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇടപെടല്‍.
ട്രോളിങ് നിരോധനത്തിന്‍െറ ലക്ഷ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ നിരോധനത്തിന്‍െറ കാലയളവ് കൂട്ടണമെന്ന് ഫൗണ്ടേഷന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ സമാന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും കേരളവും കര്‍ണാടകവും ഇത് നടപ്പാക്കാന്‍ തയാറായിരുന്നില്ല.
കേരളത്തില്‍ 47ഉം കര്‍ണാടകത്തില്‍ 45ഉം ദിവസമാണ് നിലവില്‍ ട്രോളിങ് നിരോധനം.
മറ്റു സംസ്ഥാനങ്ങളെല്ലാം 60 ദിവസത്തെ ട്രോളിങ് നിരോധനത്തിന് തയാറാകുമ്പോള്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കുമാത്രം എതിര്‍പ്പ് എന്തുകൊണ്ടാണെന്നും ബെഞ്ച് ആരാഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ നിലപാടറിയിക്കാനാകുമോയെന്നു സുപ്രീംകോടതി ചോദിച്ചെങ്കിലും സംസ്ഥാനങ്ങള്‍ ചൊവ്വാഴ്ച വരെ സാവകാശം ആവശ്യപ്പെടുകയായിരുന്നു. കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളത്തെുടര്‍ന്ന് നിരോധനകാലയളവ് 60 ദിവസമാക്കുന്നതിനോട് കര്‍ണാടക തത്ത്വത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചു.
ട്രോളിങ് നിരോധനം 60 ദിവസമാക്കി ഉയര്‍ത്തുന്നതില്‍ കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിര്‍പ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.