ട്രഷറി വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: ട്രഷറി വകുപ്പിൽ 60ഒാളം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉ ത്തരവിറങ്ങി മണിക്കൂറുകൾക്കകം പിൻവലിച്ചു. തെരഞ്ഞെടുപ്പ് പെരു മാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, ഇ ത് പെരുമാറ്റച്ചട്ട പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കാൻ ധ നവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രഷറർമാരുടെ ക്ഷാമം പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വേണ്ടിവന്നാൽ പെരുമാറ്റച്ചട്ടത്തിൽ ഇളവ് ആവശ്യെപ്പടാനും നിർദേശിച്ചതായി ട്രഷറി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടാണ് 60 ട്രഷറി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. 38 സീനിയർ അക്കൗണ്ടൻറുമാർക്ക് സ്ഥലംമാറ്റവും 22 ജൂനിയർ അക്കൗണ്ടൻറുമാരെ സ്ഥാനക്കയറ്റം നൽകി സീനിയറാക്കി നിയമിച്ചുമായിരുന്നു ഉത്തരവ്. വൈകാതെ ഇത് വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു. സീനിയർ അക്കൗണ്ടൻറുമാരെ സെലക്ഷൻ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകിയത് മൂലം 20 ഒഴിവുകൾ വന്നിരുന്നു.
വിരമിക്കൽ മൂലം വന്നതുമടക്കം ആകെ സീനിയർ അക്കൗണ്ടൻറുമാരുടെ 23 ഒഴിവുകളുണ്ടായി. ശൂന്യവേതന അവധിക്ക് ശേഷം തിരിച്ചുവരുന്ന ആളിന് പുനർനിയമനത്തിന് ഒരു ഒഴിവ് മാറ്റിെവച്ച ശേഷം 22 തസ്തികയിലേക്കാണ് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്. ഇവർക്ക് പുതിയ സ്ഥലങ്ങളിൽ നിയമനം നൽകുന്നതായും ഉത്തരവിലുണ്ടായിരുന്നു.
സ്ഥലംമാറ്റം കിട്ടിയവരിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർ അത് പൂർത്തിയാക്കിയ ശേഷം മാത്രമേ റിലീവ് ചെയ്യാൻ പാടുള്ളൂവെന്ന് ഉത്തരവിൽ നിർദേശിച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇറങ്ങിയ ഉത്തരവ് വകുപ്പിൽ വിവാദമായതോടെ പിൻവലിക്കാൻ അടിയന്തരമായി തീരുമാനിക്കുകയായിരുന്നു.
താഴെ തട്ടിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റം വഴി ജൂനിയർ അക്കൗണ്ടൻറുമാരായി നിയമനം നൽകുന്നതിന് മതിയായ എണ്ണം ഒഴിവുകൾ മാറ്റിെവച്ചിട്ട് വേണം പി.എസ്.സിക്ക് റിപ്പോർട്ട് നൽകാനെന്ന നിർദേശവും ഇൗ ഉത്തരവിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ട്രഷറി വകുപ്പിൽ നടത്തിയ സ്ഥലംമാറ്റ സമയത്തും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പ്രശ്നം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.