ട്രഷറി തട്ടിപ്പ്: അന്വേഷണം അട്ടിമറിച്ചത് ഉന്നതരെ രക്ഷിക്കാൻ
text_fieldsതിരുവനന്തപുരം: ട്രഷറി വകുപ്പിലെ തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് വകുപ്പിലെ ഉന്നതരെ രക്ഷിക്കാനെന്ന ആക്ഷേപം ശക്തം. തട്ടിപ്പ് തടയുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങളും ഒരിടത്തുമെത്തിയില്ല. ട്രഷറി തട്ടിപ്പ് തടയാൻ പുതിയ സംവിധാനങ്ങളൊരുക്കുമെന്ന ധനമന്ത്രി തോമസ് െഎസക്കിെൻറ പ്രഖ്യാപനമാണ് അട്ടിമറിക്കപ്പെട്ടത്.
തിരുവനന്തപുരം വഞ്ചിയൂർ ട്രഷറിയിൽനിന്നാണ് 2.7 കോടി രൂപ ട്രഷറി ജീവനക്കാരനായ ബിജുലാൽ തട്ടിയത്. ഇൗ തട്ടിപ്പിെൻറ പ്രാഥമിക അന്വേഷണത്തിൽതന്നെ നിരവധി പേർ ഇൗ തട്ടിപ്പിലുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനെയോ വിജിലൻസിനെയോ ഏൽപിക്കണമെന്ന ശിപാർശയുമുണ്ടായി.
എന്നാൽ, അതൊക്കെ അട്ടിമറിക്കപ്പെട്ടു. ലോക്കൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ ബിജുലാലിന് ജാമ്യം ലഭിക്കുകയും ചെയ്തു. സോഫ്റ്റ്വെയറിലെ പിഴവാണ് ഇൗ തട്ടിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇൗ പിഴവ് സംബന്ധിച്ച കാര്യങ്ങൾ അറിയാമായിരുന്നിട്ടും ബോധപൂർവം അധികൃതർ മറച്ചുെവക്കുകയായിരുന്നുവത്രെ.
ട്രഷറി സോഫ്റ്റ്വെയറിൽ പിഴവുണ്ടെന്ന് കഴിഞ്ഞ നവംബറിൽതന്നെ വകുപ്പധികൃതർക്ക് അറിയാമായിരുന്നെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നു. അതുകഴിഞ്ഞ് എട്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. മുമ്പ് പല തിരിമറികളും പിടിക്കപ്പെട്ടപ്പോൾ ട്രഷറിയിലെ ഉന്നതർ ഇടപെട്ട് അതൊക്കെ ഒതുക്കിത്തീർക്കുകയായിരുന്നെന്ന് തെളിയിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബിജുലാലിെൻറ തട്ടിപ്പിന് പിന്നാലെ ബയോമെട്രിക് സംവിധാനം വകുപ്പിൽ കൊണ്ടുവരണമെന്നായിരുന്നു നിർദേശം. പണമില്ലാത്ത അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്ന ഓവർഡ്രാഫ്റ്റ് സംവിധാനത്തിലെ പിഴവ് ഉടൻ പരിഹരിക്കാനും നിർദേശം നൽകി.
എന്നാൽ, ഇതിന് ഒരുനീക്കവും ഇതുവരെയും തുടങ്ങിയിട്ടില്ല. മുദ്രപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയറിൽ ഒ.ടി.പി സംവിധാനം മാത്രം കൊണ്ടുവന്നു. ഇൗ സംവിധാനത്തിലും സാങ്കേതികപിഴവ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.