Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രഷറികളിൽ കടുത്ത...

ട്രഷറികളിൽ കടുത്ത നിയ​ന്ത്രണം;  10 ലക്ഷത്തിന്​ മുകളിൽ  ബില്ലുകൾ മാറുന്നില്ല 

text_fields
bookmark_border
ട്രഷറികളിൽ കടുത്ത നിയ​ന്ത്രണം;  10 ലക്ഷത്തിന്​ മുകളിൽ  ബില്ലുകൾ മാറുന്നില്ല 
cancel
തി​രു​വ​ന​ന്ത​പു​രം:​ ശ​മ്പ​ള-​പെ​ൻ​ഷ​ൻ ദി​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ സം​സ്​​ഥാ​ന ട്ര​ഷ​റി ക​ടു​ത്ത ​പ​ണ​ഞെ​രു​ക്ക​ത്തി​ൽ. 10​ ല​ക്ഷം രൂ​പ​ക്ക്​ മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ൾ മാ​റി​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ ട്ര​ഷ​റി​ക​ൾ​ക്ക്​ വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി. ഒാ​ഫി​സു​ക​ളു​ടെ വൈ​ദ്യു​തി ബി​ല്ലും ദു​രി​താ​ശ്വാ​സ തു​ക​യും അ​ട​ക്കം ന​ൽ​കു​ന്ന സ്​​പെ​ഷ​ൽ ടി.​എ​സ്.​പി അ​ക്കൗ​ണ്ടി​ലെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​കു​ന്നി​ല്ല. ഒാ​ൺ​ലൈ​നി​ലെ ഇൗ ​സം​വി​ധാ​നം ചൊ​വ്വാ​ഴ്​​ച പ​ല ട്ര​ഷ​റി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച​മു​ത​ലാ​ണ്​ നി​യ​ന്ത്ര​ണം വ​ന്നു​തു​ട​ങ്ങി​യ​ത്. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണ്​ ട്ര​ഷ​റി​ക​ളി​ൽ.

മാ​സ​ത്തി​​ൽ പ​ത്താം തീ​യ​തി​വ​രെ ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ  മാ​ത്ര​മേ ട്ര​ഷ​റി​ക​ളി​ൽ ന​ട​ക്കാ​റു​ള്ളൂ. 11 മു​ത​ലാ​ണ്​ സാ​ധാ​ര​ണ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കേ​ണ്ട​ത്. ന​വം​ബ​റി​ൽ 13 മു​ത​ലാ​ണ്​ ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, അ​ന്നു​ത​ന്നെ 10 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ലു​ള്ള ബി​ല്ലു​ക​ൾ പാ​സാ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​ത്​ രേ​ഖാ​മൂ​ല​മ​ല്ല ട്ര​ഷ​റി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്. സാ​ധാ​ര​ണ ട്ര​ഷ​റി ഡ​യ​റ​ക്​​ട​റു​ടെ നി​ർ​ദേ​ശം ട്ര​ഷ​റി ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ വ​രി​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ങ്കി​ൽ ഇ​ക്കു​റി സ്​​റ്റേ​റ്റ്​ കോ​ഒാ​ഡി​ന​റ്റ​ർ, ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ർ​മാ​ർ വ​ഴി​യാ​ണ്​ നി​യ​ന്ത്ര​ണ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ട്ര​ഷ​റി നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ നി​ര​വ​ധി​പേ​ർ​ക്ക്​ പ​ല സ്​​ഥ​ല​ങ്ങ​ളി​ലും പ​ണം കി​ട്ടാ​തെ​വ​ന്നു. ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ മ​റ്റ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണം ന​ൽ​കു​ന്ന​തി​നും 10 ല​ക്ഷം രൂ​പ​യു​ടെ നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ക്കി​യി​ട്ട​ു​ണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treasurykerala newssalarymalayalam news
News Summary - treasury- Kerala news
Next Story