തൃശൂർ കലക്ടറേറ്റിൽ ‘അയാൾ കഥയെഴുതുകയാണ്’ സിനിമാക്കഥയുടെ ആവർത്തനം; ചുമതലയേൽക്കാതെ ട്രഷറി ഓഫിസർ മടങ്ങി
text_fieldsതൃശൂർ: ചുമതലയേൽക്കാനെത്തിയ തഹസിൽദാർക്ക് കസേരയൊഴിഞ്ഞ് കൊടുക്കാത്ത തഹസിൽദാർ. ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമയുടെ ആ കഥയും കഥാപാത്രങ്ങളുമെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിലുണ്ട്. അന്ന് അത് സിനിമയായിരുന്നെങ്കിൽ, ചൊവ്വാഴ്ച ഇത് തൃശൂർ കലക്ടറേറ്റിൽ നടന്ന സംഭവമായി മാറി.
ജില്ല ട്രഷറി ഓഫിസർ പദവിയിലേക്ക് കോഴിക്കോട്ടുനിന്ന് സ്ഥലം മാറിയെത്തിയയാൾ ചുമതലയേൽക്കാൻ രാവിലെ തന്നെ ഓഫിസിലെത്തിയെങ്കിലും നിലവിൽ ചുമതലയിലുള്ള വനിത ഓഫിസർ ഒഴിയാൻ കൂട്ടാക്കിയില്ല. തന്റെ സ്ഥലം മാറ്റം ഒരു മാസത്തേക്ക് കോടതി തടഞ്ഞിട്ടുണ്ടെന്നും ചുമതലയൊഴിയാനാവില്ലെന്നും അവർ അറിയിച്ചു. എന്നാൽ, സ്ഥലം മാറിയെത്തിയയാൾക്ക് ചുമതലയേൽക്കാൻ നിർദേശിച്ച ദിവസം ഇന്നായതിനാൽ തീരുമാനത്തിൽ ഉറച്ചുനിന്നു.
കഴിയില്ലെന്ന് വനിത ഓഫിസറും വ്യക്തമാക്കി. സ്റ്റേ ഉത്തരവ് കാണിക്കുകയും ചെയ്തു. ഇതോടെ ത്രിശങ്കുവിലായത് സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥനായിരുന്നു. ചുമതലയൊഴിഞ്ഞ് സാധനങ്ങളുമായി തൃശൂരിലെത്തി അദ്ദേഹം ഏറെ നേരം ഓഫിസിൽ ചെലവിട്ട ശേഷം മേലുദ്യോഗസ്ഥരുമായി സംസാരിച്ച് കോഴിക്കോട്ടേക്കുതന്നെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.