ഇ.എസ്.െഎ ആശുപത്രികളിൽ എല്ലാവർക്കും ചികിത്സക്ക് വഴിയൊരുങ്ങുന്നു
text_fieldsകൊല്ലം: എല്ലാ ഇ.എസ്.െഎ ആശുപത്രികളിലും ഇ.എസ്.െഎ ഗുണഭോക്താക്കളല്ലാത്തവർക്കും ചികിത്സ ലഭ്യമാകാൻ വഴിയൊരുങ്ങുന്നു. ഇതുസംബന്ധിച്ച തീരുമാനം നേരത്തേ തന്നെ ഇ.എസ്.െഎ കോർപറേഷൻ എടുത്തിരുെന്നങ്കിലും രാജ്യവ്യാപകമായി നടപ്പാക്കിയിരുന്നില്ല. വിഷയം ഇ.എസ്.െഎ കോർപറേഷെൻറ കഴിഞ്ഞ ഡയറക്ടർ ബോർഡിൽ ചർച്ചയാവുകയും എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്ന നിലപാടിലെത്തുകയുമായിരുന്നു. മികച്ച സൗകര്യങ്ങളുള്ള ഇ.എസ്.െഎ മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവയുടെ സേവനം സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം കെ. സുരേഷ്ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവിൽ ഹരിയാന, ഹിമാചൽപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇ.എസ്.െഎ അംഗങ്ങൾക്ക് സൗജന്യമായും പദ്ധതിയിൽപെടാത്തവർക്ക് കുറഞ്ഞ ഫീസ് ഇൗടാക്കിയും ചികിത്സ നൽകുന്നുണ്ട്. അതാതിടങ്ങളിലെ സംസ്ഥാന സർക്കാറുകൾ ഇടപെട്ടാണിത്. കേന്ദ്രാനുമതി ലഭിക്കുന്നതോടെ എല്ലാവർക്കും ചികിത്സയെന്ന നയം മുഴുവൻ സംസ്ഥാനങ്ങളിലും കാര്യക്ഷമമായി നടപ്പാക്കാനാവും. കേന്ദ്ര നിയമ, ആരോഗ്യ മന്ത്രാലയങ്ങളുടെ പരിശോധനക്ക് ശേഷം കേന്ദ്ര തൊഴിൽമന്ത്രാലയം പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്നാണ് സൂചന.
സംസ്ഥാനങ്ങളിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സൊസൈറ്റികൾ രൂപവത്കരിക്കൽ, കുടൂതൽ ഡിസ്പെൻസറികൾ ആറ് കിടക്കകളുള്ള ആശുപത്രികളാക്കി ഉയർത്തൽ, ഇ.എസ്.െഎ മെഡിക്കൽ കോളജുകളിൽനിന്ന് യു.ജി/പി.ജി കോഴ്സുകൾ പൂർത്തിയാക്കുന്നവരുടെ സേവനം ഇ.എസ്.െഎ ആശുപത്രികളിലും ഡിസ്പെൻസറികളിൽ പ്രേയാജനപ്പെടുത്തൽ തുടങ്ങിയ തീരുമാനങ്ങൾക്കും കഴിഞ്ഞ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.