മന്ത്രി ശൈലജക്കെതിരായ ഹരജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ നൽകിയ ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു.
വിജിലൻസ് വകുപ്പിന് നോട്ടീസ് അയക്കാൻ നിർദേശിച്ച കോടതി കേസ് അടുത്ത 13ന് വീണ്ടും പരിഗണിക്കും.മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ കെ.കെ. ഭാസ്കരൻ മാസ്റ്ററുടെ ചികിത്സക്ക് ചെലവായ 180088.8 രൂപ അനധികൃതമായി ഭാര്യയും മന്ത്രിയുമായ ശൈലജ എഴുതിയെടുക്കാൻ ശ്രമിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കെ.കെ. ഭാസ്കരൻ മാസ്റ്റർ ചികിത്സ നടത്തിയ കാലാവധി പല രേഖകളിലും കാണിച്ചിട്ടില്ല. ഈ നടപടികൾ മന്ത്രി എന്ന നിലയിൽ ചട്ട വിരുദ്ധമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
ആരോഗ്യമന്ത്രി ഭർത്താവിെൻറ ചികിത്സ ചെലവ് വഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ, കെ.കെ. ഭാസ്കരൻ മാസ്റ്റർ മന്ത്രിയുടെ ആശ്രിതനല്ല. മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ എന്ന നിലയിൽ കെ.കെ. ഭാസ്കരൻ മാസ്റ്റർ ഓണറേറിയമായി പ്രതിമാസം 3300 രൂപ ആനുകൂല്യം പറ്റുന്ന വ്യക്തിയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.നിയമവിരുദ്ധ പ്രവർത്തനം ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ നിരവധിപേർ വിജിലൻസിനെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് വി. മുരളീധരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.