Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ...

സ്വകാര്യ ആശുപത്രികളിലും പരിശോധന  സ്​ഥാപനങ്ങളിലും നിയന്ത്രണം വരുന്നു

text_fields
bookmark_border
സ്വകാര്യ ആശുപത്രികളിലും പരിശോധന  സ്​ഥാപനങ്ങളിലും നിയന്ത്രണം വരുന്നു
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും  പ​രി​ശോ​ധ​ന സ്​​ഥാ​പ​ന​ങ്ങ​ളി​ലും സേ​വ​ന​നി​ല​വാ​ര​വും മി​നി​മം സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന്​ മ​ന്ത്രി കെ.​കെ. ​ൈ​ശ​ല​ജ  നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഇ​വ​ക്ക്​ ര​ജി​സ്ട്രേ​ഷ​നും മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ‌​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ​ക്​​ത​മാ​യ നി​യ​മ​നി​ർ​മാ​ണ​മാ​ണ്​ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന​ത്. കേ​ര​ള ക്ലി​നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​നും നി​യ​ന്ത്ര​ണ​വും ബി​ൽ സ​ബ്​​ജ​ക്​​ട്​  ക​മ്മി​റ്റി​ക്ക്​ വി​ട്ടു​കൊ​ണ്ടു​ള്ള ച​ർ​ച്ച​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ബി​ൽ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ടാ​നാ​യി​രു​ന്നു പ്ര​മേ​യ​മെ​ങ്കി​ലും സ​ഭ​യി​ലെ  ച​ർ​ച്ച​ക​ളി​ലെ വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത്, സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക്ക്  വി​ട​ണ​മെ​ന്ന ആ‌​ർ. രാ​ജേ​ഷി​​െൻറ ഭേ​ദ​ഗ​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന 2010ലെ ​ക്ലി​നി​ക്ക​ൽ സ്​​ഥാ​പ​ന ആ​ക്ടി​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ് പു​തി​യ നി​യ​മം. സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ​യും ഡി​സ്​​പെ​ൻ​സ​റി​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ എ​ന്നി​വ​യി​ലെ​യും 70 ശ​ത​മാ​ന​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലാ​ണ്. എ​ന്നാ​ൽ, ഈ ​സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ  ഒ​രു നി​യ​മ​വും നി​ല​വി​ലി​ല്ല. ക്ലി​നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നോ​ടൊ​പ്പം ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളും ബി​ല്ലി​ലു​ണ്ട്. പ്ര​തി​രോ​ധ​വ​കു​പ്പി​​െൻറ കീ​ഴി​ല​ല്ലാ​ത്ത അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, യു​നാ​നി, ഹോ​മി​യോ, സി​ദ്ധ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലെ​യും ക്ലി​നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക്  വി​ധേ​യ​മാ​യി​രി​ക്കും. 

ക്ലി​നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളെ ത​രം​തി​രി​ക്കാ​നും ഓ​രോ വി​ഭാ​ഗ​ത്തി​നും വേ​ണ്ട ചു​രു​ങ്ങി​യ നി​ല​വാ​രം നി​ശ്ച​യി​ക്കാ​നു​മാ​യി സം​സ്ഥാ​ന കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ക്കും. ക്ലി​നി​ക്ക​ൽ  സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്​​റ്റ​ർ ത​യാ​റാ​ക്കു​ക​യും നി​ല​വാ​ര​മു​ണ്ടോ എ​ന്ന  പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി വി​ദ​ഗ്​​ധ​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ കൗ​ൺ​സി​ലി​​െൻറ ചു​മ​ത​ല​യാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നാ​യി എ​ല്ലാ ജി​ല്ല​യി​ലും ക​ല​ക്ട‌​ർ എ​ക്സ്ഒ​ഫി​ഷ്യോ  ചെ​യ​ർ​മാ​നാ​യി അ​തോ​റി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. അ​തോ​റി​റ്റി​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് പു​റ​മെ പു​തു​ക്കാ​നോ റ​ദ്ദാ​ക്കാ​നോ ഉ​ള്ള അ​ധി​കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. സ്ഥാ​പ​നം സ​ന്ദ​ർ​ശി​ച്ചാ​യി​രി​ക്ക​ണം അ​തോ​റി​റ്റി ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​നി​ല്ലാ​തെ ഒ​രു  ക്ലി​നി​ക്ക​ൽ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചാ​ൽ കൗ​ൺ​സി​ലി​നോ അ​തോ​റി​റ്റി​ക്കോ അ​വ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നോ ന്യാ​യ​മാ​യ ഏ​ത് സ​മ​യ​ത്തും  അ​വി​ടെ പ്ര​വേ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താം. ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ൾ  ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ പി​ഴ ശി​ക്ഷ ഈ​ടാ​ക്കാം. കു​റ്റം തു​ട​ർ​ന്നാ​ൽ കൗ​ൺ​സി​ലി​ന് വേ​ണ​മെ​ങ്കി​ൽ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​ക്കാ​നും  അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstreatmenthospitalsmalayalam newsKK Shailaja Teacher
News Summary - treatment in hospitals in Kerala- Kerala news
Next Story