മരംമുറി: മുട്ടിൽ ഒഴികെ കേസുകൾ കെട്ടടങ്ങാൻ സാധ്യത
text_fieldsതിരുവനന്തപുരം: വിവാദ മരംമുറിയിൽ വയനാട് മുട്ടിൽ ഒഴികെ മറ്റിടങ്ങളിലെ കേസുകൾ തെളിവില്ലാതെ കെട്ടടങ്ങാൻ സാധ്യത. റവന്യൂവകുപ്പ് ഉത്തരവിെൻറ മറവിൽ ചെറുതും വലുതുമായി, സംസ്ഥാനത്തെ 11 ജില്ലകളിൽ നടന്ന മരംമുറിയിൽ തൊണ്ടിമുതൽ 90 ശതമാനവും പിടിച്ചെടുത്തത് മുട്ടിലിൽ മാത്രമാണ്.
മറ്റിടങ്ങളിൽ മുറിച്ച മരങ്ങളെക്കുറിച്ച് ഒരു വിവരവും ആർക്കുമില്ല. റവന്യൂവകുപ്പിൽ രേഖകളും കാണാനില്ല. തൃശൂർ, നേര്യമംഗലം, അടിമാലി എന്നിവിടങ്ങളിൽ ഒേട്ടറെ മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് റദ്ദായശേഷം മരംമുറിക്ക് അനുമതി നൽകി എന്ന കുറ്റത്തിനുള്ള കേസാവും നിലനിൽക്കുക.
വനം വിജിലൻസ് അന്വേഷണത്തിെൻറ തുടർച്ചയായി രേഖകൾ തേടി റവന്യൂവകുപ്പും പരിശോധന ആരംഭിച്ചിരുന്നു. ഒരാഴ്ചക്കം റിപ്പോർട്ട് സമർപ്പിക്കണമെന്ന കലക്ടർമാരുടെ നിർദേശപ്രകാരം ആരംഭിച്ച പരിശോധന ഒന്നരമാസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. പല വില്ലേജ് ഒാഫിസുകളിലും പട്ടയരേഖകളോ രജിസ്റ്ററുകളോ കാണാനില്ലാത്തത് വലിയ തിരിച്ചടിയായി.
ഇവ മനഃപൂർവം നശിപ്പിച്ചതാണോയെന്ന സംശയവുമുണ്ട്. ആ റിപ്പോർട്ട് കിട്ടിയാൽ മാത്രേമ പ്രത്യേക അന്വേഷണസംഘത്തിനും വിജിലൻസിനും ലഭിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാകൂ. റിസർവ് വനം എന്ന് പറയുേമ്പാൾ, രേഖയില്ലെങ്കിൽ കാര്യങ്ങൾ കുഴയും.
കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിൽ മരംമുറി കേസ് മയപ്പെടുത്താനും സർക്കാർതലത്തിൽ ആലോചന നടക്കുന്നുണ്ട്. മുൻ റവന്യൂമന്ത്രിയുടെയും സി.പി.ഐ നേതൃത്വത്തിെൻറയും നേരെ അന്വേഷണം നീളുമെന്ന് വന്നതും മെല്ലെപ്പോക്കിന് കാരണമായി.
ഉത്തരവ് ഇറങ്ങിയതിെൻറ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് അന്വേഷണസംഘം പറഞ്ഞിരുന്നെങ്കിലും അങ്ങനെ നീങ്ങിയാൽ കുടുങ്ങുന്നത് വിവാദ ഉത്തരവ് ഇറക്കാൻ അന്തിമനിർദേശം നൽകിയ മുൻ റവന്യൂമന്ത്രി തന്നെയായിരിക്കും. മരംവെട്ടി കടത്തിയവരെ മാത്രം പ്രതികളാക്കിയാൽ കേസ് നിലനിൽക്കില്ല എന്നതിനാൽ, പ്രതിപ്പട്ടികയിൽ കർഷകരും ഉൾെപ്പട്ടിട്ടുണ്ട്.
200 ഒാളം കേസുകളാണ് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തത്. ഒട്ടുമിക്കതിലും ദുർബലവകുപ്പുകളാണ് ചുമത്തിയത്. അതേസമയം, കേസിൽ കക്ഷിചേരേണ്ടെന്നാണ് സർക്കാർ തീരുമാനം. നിയമപരമായ ആവശ്യം വരുന്ന പക്ഷം, ജീവിക്കാനായി കർഷകർ ഒരുമരമോ മറ്റോ മുറിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ ഇടപെടാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.