മരംമുറി കണക്കെടുപ്പ് സർക്കാറിന് ക്ലീൻ ചിറ്റ് നൽകാൻ
text_fieldsതിരുവനന്തപുരം: മരംമുറി വിവാദത്തിൽ സർക്കാറിന് ക്ലീൻ ചിറ്റ് നൽകാനാണ് മരംമുറി കണക്കെടുപ്പെന്ന് സൂചന. റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി ശേഖരിക്കുന്ന കണക്കുകളിൽ മരംമുറി സ്ഥിരീകരിെച്ചങ്കിലും സർക്കാറിന് നഷ്ടമുണ്ടായില്ലെന്നതിലാണ് ഊന്നൽ.
250 കോടിയോളം നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയിട്ടും പട്ടയഭൂമിയിൽനിന്ന് മുറിച്ചുമാറ്റിയ മുഴുവൻ മരങ്ങളും കണ്ടെടുത്തുവെന്നാണ് കലക്ടർമാർ മുഖേന ലഭിച്ച കണക്കുകൾ. വനംവകുപ്പും സമാനവിവരമാണ് കൈമാറിയത്. ഇതോടെ, സർക്കാറിന് മുഖംരക്ഷിക്കാനുള്ള ഒരുപാധി മാത്രമാണ് റവന്യൂ-വനംവകുപ്പിെൻറ അന്വേഷണമെന്ന് വ്യക്തമായി.
14 ജില്ലകളിലും മരംമുറി സംബന്ധിച്ച കണക്കുകൾ റവന്യൂ-വനംവകുപ്പുകൾ ആവശ്യപ്പെട്ടിരുന്നു. വില്ലേജ് ഓഫിസർമാർ, വനം വകുപ്പ് റെയ്ഞ്ച് ഉദ്യോഗസ്ഥർ എന്നിവർ ശേഖരിച്ച കണക്കുകൾ ഏറെക്കുറെ പുറത്തുവന്നു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ഉത്തരവിെൻറ അടിസ്ഥാനത്തിൽ പത്തുജില്ലകളിൽ മരംമുറി നടന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്. മുറിച്ചതിൽ ഏറെയും ഇൗട്ടിയും തേക്കുമാണ്. വയനാട്ടിൽ 161 മരങ്ങൾ വെട്ടിമാറ്റി. പ്രതിപക്ഷനേതാവ് ഉൾപ്പടെയുള്ളവർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഇതിലധികം മരക്കുറ്റികൾ കണ്ടെത്തി.
കാസർകോടുനിന്ന് 22 മരങ്ങൾ മുറിച്ചുമാറ്റിയതായാണ് വനംവകുപ്പ് റിപ്പോർട്ട്. തൃശൂര്‍ ജില്ലില്നിന്ന് മുറിച്ച ഒരു കോടിയിലധികം രൂപയുടെ മരങ്ങള്‍ പാലക്കാട്ടെ മില്ലുകളിൽ കണ്ടെത്തി. തൃശൂരിൽനിന്ന് മുറിച്ച മരങ്ങള്‍ നേരത്തെ മലപ്പുറത്തും കണ്ടെത്തിയിരുന്നു. അവിടെയും സർക്കാറിന് നഷ്ടമില്ലത്രെ. എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ പട്ടയഭൂമിയിൽനിന്ന് 27 തേക്ക് മരങ്ങളാണ് മുറിച്ചത്. വനംവകുപ്പിനൊപ്പം കോട്ടയം കലക്ടറുടെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി തഹസില്‍ദാറും അന്വേഷണം നടത്തിവരികയാണ്.
എരുമേലി കരിനിലം മേഖലയിലും രണ്ടിടത്ത് തേക്ക് മരം വെട്ടിയതായി കണ്ടെത്തി. മുണ്ടക്കയം അമരാവതി മേഖലയില്‍നിന്ന് അഞ്ച് കൂറ്റൻ തേക്ക് മരങ്ങളും കടത്തിയിട്ടുണ്ട്. റവന്യൂ-വനംവകുപ്പും ശേഖരിച്ച 14 ജില്ലകളിലെയും സമ്പൂർണ വിവരം രണ്ട് ദിവസത്തിനകം പുറത്തുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.