മരംമുറിക്കാൻ ഉത്തരവിട്ടത് നിയമവകുപ്പിനെ മറികടന്നെന്ന് വി.ഡി. സതീശൻ; ഇല്ലെന്ന് നിയമമന്ത്രി
text_fieldsതിരുവനന്തപുരം: മരംമുറി വിവാദത്തിൽ ആരോപണവുമായി നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മരംമുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത് നിയമവകുപ്പിനെ മറികടന്നുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത് മാത്രമേ ഉത്തരവിറക്കാനാകൂവെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
മരംമുറിക്കൽ ഉത്തരവിൽ നിയമ വകുപ്പിൽ നിന്ന് നിയമോപദേശം തേടിയിട്ടില്ലെന്ന് നിയമ മന്ത്രി സഭയെ അറിയിച്ചു. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ചാണ് നിയമോപദേശമാണ് തേടിയത്. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തെയും ചട്ടത്തെയും അടിസ്ഥാനമാക്കി അതാത് വകുപ്പുകള്‍ ആണ്. അത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ സാധാരണഗതിയില്‍ നിയമ വകുപ്പിന്‍റെ അനുമതി തേടേണ്ടതില്ല. മരംമുറി ഉത്തരവിലും നിയമവകുപ്പിന്‍റെ അനുമതി തേടിയിയിരുന്നില്ല. അത് തെറ്റല്ല. ഉത്തരവ് റദ്ദാക്കുന്ന ഘട്ടത്തിലാണ് നിയമവകുപ്പിന്‍റെ മുന്നിലെത്തിയത്. റദ്ദാക്കുന്ന ഉത്തരവിന്‍റെ നിയമസാധുത പരിശോധിച്ചു.
നേരത്തെ ഇറക്കിയ ഉത്തരവ് നിയമാനുസൃതമല്ല. കരട് കൊണ്ട് ഈ പ്രശ്‌നം പരിഹാരിക്കാന്‍ കഴിയില്ല. അതിന് വേണ്ടത് 64 ചട്ടത്തില്‍ ഭേദഗതി വരുത്തുകയാണ് ചെയ്യേണ്ടതെന്നായിരുന്നു നിയമവകുപ്പിന്‍റെ ഉപദേശം. നിയമോപദേശം പൂര്‍ണമായി നടപ്പിലാക്കിയാണ് റവന്യൂ വകുപ്പ് ഉത്തരവ് റദ്ദാക്കിയതെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി പി. രാജീവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.