മരംമുറി ഉത്തരവ് സദുേദ്ദശ്യപരം; നടപ്പാക്കുന്നതിൽ വീഴ്ച –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച സർക്കാർ ഉത്തരവ് സദുേദ്ദശ്യപരമാണെന്നും നടപ്പാക്കുന്നതിൽ വീഴ്ചകളുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് ഇറക്കിയ ഉത്തരവിനെ ചിലർ തെറ്റായി ഉപയോഗിക്കുകയും വൻതോതിൽ മരം മുറിച്ചുമാറ്റുകയുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഉപ്പുതിന്നവർ വെള്ളം കുടിക്കേണ്ടിവരും.
പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2017ൽ തന്നെ എടുത്ത നിലപാടിെൻറ തുടർച്ചയാണ് മുട്ടിൽ ഭാഗത്ത് ഉൾപ്പെടെ മരംമുറിക്ക് ആവശ്യമായ നടപടികൾ. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും തനിയെ വളർന്നവയുമായ മരങ്ങളുണ്ട്. പട്ടയം ലഭിച്ചശേഷമുണ്ടായ മരം മുറിക്കാൻ കൃഷിക്കാർക്ക് അവകാശം വേണമെന്നായിരുന്നു ആവശ്യം. അത് ന്യായമാണെന്ന് സർക്കാർ കണ്ടു. എന്നാൽ, രാജഗണത്തിൽപെടുത്തിയ മരങ്ങളുടെ കാര്യത്തിൽ ആവശ്യമായ അനുമതി വാങ്ങിയിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
കർഷകരുടെ ആവശ്യവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ നടന്നിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും അതിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഉത്തരവ് വരുന്നത്. ഉത്തരവ് നടപ്പാക്കുന്നതിൽ ചില വീഴ്ചകളും പ്രയാസങ്ങളുമുണ്ടായി. അത് ബോധ്യപ്പെട്ടപ്പോഴാണ് വിശദീകരണം നൽകാൻ തയാറായത്.
ആ വിശദീകരണത്തിൽ ചില പോരായ്മകളുണ്ടായി. അത് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചു. അതിെൻറ ഭാഗമായി ആ വിശദീകരണം പിന്നീട് പിൻവലിക്കുകയാണ് ചെയ്തത്. കൃഷിക്കാരുടെ സംരക്ഷണത്തിെൻറ പ്രശ്നം ഇതിെൻറ ഭാഗമായി നിൽക്കുന്നുണ്ട്. അത് എങ്ങനെ വേണമെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.