Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 11:51 AM IST Updated On
date_range 5 Aug 2020 11:51 AM ISTവയനാട്ടിൽ മരം വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം; പിതാവിന് ഗുരുതര പരിക്ക്
text_fieldsbookmark_border
മാനന്തവാടി: വീടിനു സമീപത്തെ മരം വീണ് വയനാട്ടിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. വാളാട് കോളക്കര ആദിവാസി കോളനിയിലെ ബാബുവിെൻറയും അമ്മിണിയുടെയും മകള്‍ ജ്യോതിക (ആറ്) ആണ് മരിച്ചത്.
കാലിനും മറ്റും ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
മരം വീഴുന്ന ശബ്ദം കേട്ട് ബാബുവും മകളും പുറത്തേക്ക് ഓടിയപ്പോള്‍ ശിഖരം ദേഹത്ത് തട്ടിയതാണെന്നാണ് വിവരം. കുട്ടിയുടെ അമ്മയടക്കം രണ്ട് പേർ വീടിനകത്തുണ്ടായിരുന്നു. അവര്‍ക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വീടിനും നാശനഷ്ടം സംഭവിച്ചിട്ടില്ല. ജ്യോതികയുടെ മൃതദേഹം വയനാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story