മരം മുറി: ഉത്തരവിൽ പിഴവില്ലെന്ന് –മുൻ അഡി. പ്രൈവറ്റ് സെക്രട്ടറി
text_fieldsവയനാട് മുട്ടിലിൽ അടക്കം എേട്ടാളം ജില്ലകളിൽ അനധികൃത മരം മുറിക്ക് ഇടയാക്കിയ വിവാദ ഉത്തരവിെൻറ പശ്ചാത്തലത്തിൽ മുൻ വനംമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ജി. ശ്രീകുമാർ മാധ്യമത്തോട് സംസാരിക്കുന്നു.
മുട്ടിൽ മരംകൊള്ള കേസ് പ്രതി ഫോൺ വിളിച്ചിരുന്നോ ?
തീയതി ഓർമയില്ല. ജനുവരി അവസാനമാണെന്ന് തോന്നുന്നു. വിളിക്കുക മാത്രമല്ല, വന്ന് കാണുകയും ചെയ്തു.
അയാളെ പരിചയമുണ്ടോ?
റോജി, റെജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ എന്ന പേരൊന്നും അറിയില്ല. എല്ലാം ഒരാളെന്ന് കരുതി. പിന്നീട് അല്ലെന്നറിഞ്ഞു.
വിളിക്കുേമ്പാൾ മുൻപരിചയമിേല്ല?
ഇൗ സമയം തമ്മിൽ കണ്ടിട്ടില്ല. റിപ്പോർട്ടർ ചാനൽ ലേഖകനെന്നാണ് പറഞ്ഞത്. സ്വന്തം തോട്ടത്തിൽ മുറിച്ച മരം കൊണ്ടുപോകാൻ പാസ് വേണം, വനം വകുപ്പ് കൊടുക്കുന്നില്ല. ഞാൻ വിളിക്കണമെന്ന് പറഞ്ഞു.
മുറിച്ചത് തേക്ക്, ഇൗട്ടി മരങ്ങളെന്ന് പറഞ്ഞോ ?
അതെ, വനം വകുപ്പ് ഉദ്യോഗസ്ഥൻ പാസ് തരുന്നില്ലെങ്കിൽ കാരണമുണ്ടാവില്ലെന്ന് ചോദിച്ചു. വിളിച്ചുപറയാൻ അധികാരമില്ലെന്ന് പറഞ്ഞു.
അവർ മന്ത്രിയെ കണ്ടോ ?
അറിയില്ല.
പിന്നീടും ഫോൺ വിളിച്ചോ ?
ഫെബ്രുവരിയിലും വിളിച്ചെന്നാണ് ഒാർമ. ഒരു തവണയും ഞാൻ അങ്ങോട്ട് വിളിച്ചിട്ടില്ല. മിസ്ഡ് കാൾ കണ്ട് വിളിക്കുകയോ വിളിച്ചപ്പോൾ എടുത്തതോ ആണ്.
ആരാണീ ഉദ്യോഗസ്ഥൻ ?
സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാർ.
സ്ഥലംമാറ്റം ആയിരുന്നോ ആവശ്യം ?
രഞ്ജിത് മൂന്നു വർഷമായി അവിടെയുണ്ട്. സ്ഥലം മാറ്റാൻ നിയമതടസ്സവുമില്ല. പക്ഷേ, നടക്കുന്നത് മരം കൊള്ളയാണെന്ന് മനസ്സിലായി. ഉദ്യോഗസ്ഥനെ മാറ്റുന്നത് സർക്കാർ പ്രതിച്ഛായയെ ബാധിക്കുമെന്നും വ്യക്തമായി.
ആേൻറാ രണ്ടാമത് വിളിക്കുേമ്പാൾ മരംകൊള്ളയാണെന്ന് അറിയാമായിരുന്നോ ?
മരം കൊള്ളയുടെ വ്യാപ്തി അറിയില്ലായിരുന്നു. പക്ഷേ, നടപടി അനധികൃതമാണെന്ന് വ്യക്തമായി. വിഷയത്തിൽ ഇടപെടില്ലെന്നും ഡി.എഫ്.ഒയെ മാറ്റുന്നതിനെ എതിർക്കണമെന്നും കരുതി.
പിന്നെ ബന്ധപ്പെേട്ടാ ?
പിന്നീട് റിപ്പോർട്ടർ ചാനലിലെ ലേഖകൻ വിളിച്ച് കാണാൻ സമയം ചോദിച്ചു. ഇടപെടാനാവില്ലെന്ന് പറഞ്ഞു. വിഷയത്തിൽ ഒാഫിസിൽ കാണാൻ വരെണ്ടന്നും പറഞ്ഞു. പിന്നെ വിളിച്ചിട്ടില്ല, വന്നിട്ടില്ല. നമ്പർ സേവ് ചെയ്തില്ല.
എങ്ങനെയാണ് ശ്രീകുമാറിലേക്ക് അവർക്ക് എത്താനായത് ?
ചാനൽ മേധാവിക്ക് നമ്പർ കിട്ടാൻ പ്രയാസമില്ലല്ലോ.
അയാൾ വന്നേപ്പാൾ തേക്കും ഇൗട്ടിയും കൊണ്ടുപോകാനെന്ന് പറഞ്ഞല്ലോ. അന്ന് മരം മുറിക്കാൻ പാടില്ലെന്ന് അറിയില്ലായിരുന്നോ?
ജന്മപട്ടയമുള്ള ഭൂമിയാണെന്നാണ് പറഞ്ഞത്. അതിൽ ഒരു പാസിെൻറ പ്രശ്നമേയുള്ളൂ. അല്ലെങ്കിൽ പരമാവധി 2,000 രൂപ പിഴ. അനുഭവ സമ്പത്തുള്ളതിനാൽ ഉദ്യോഗസ്ഥരെ വിളിച്ചില്ല. പറഞ്ഞ് ഒഴിവാക്കി. പിന്നീടാണ് വയനാടുനിന്ന് പാർട്ടി നേതാക്കളും പരിസ്ഥിതി നേതാക്കളും ഡി.എഫ്.ഒയെ മാറ്റാൻ ശ്രമിക്കുന്നു, തടയണമെന്ന് പറഞ്ഞത്. ഇപ്പോൾ മാറ്റില്ലെന്ന് ഉറപ്പുകൊടുത്തു.
വിഷയങ്ങൾ മന്ത്രി കെ. രാജുവിനെ ധരിപ്പിച്ചോ ?
ആക്ട് ചെയ്യേണ്ട ഒരവസ്ഥയിലേ മന്ത്രിയോട് സംസാരിക്കേണ്ടതുള്ളൂ.
പ്രതി രണ്ടാമത് വിളിക്കുേമ്പാൾ വയനാട് മരംമുറി വിഷയം അറിയാമയിരുന്നില്ലേ. അപ്പോഴത് മന്ത്രിയോട് പറഞ്ഞില്ലേ?
ഉണ്ട്. മരംമുറി ഉണ്ടെങ്കിൽ പിടിച്ചെടുക്കണം, ആരെയും വെറുതെ വിടരുതെന്നായിരുന്നു പ്രതികരണം.
റോജി അഗസ്റ്റിൻ മരംമുറിയിൽ ഉൾപ്പെട്ട ആളാണെന്ന് മന്ത്രിയെ ധരിപ്പിച്ചിരുന്നില്ലേ ?
ഇത്തരത്തിൽ ഒരു മരംമുറി കേസുണ്ട്, അതിലെ കക്ഷികൾ മുമ്പ് വന്നിരുന്നു എന്ന് മന്ത്രിയോട് പറഞ്ഞിരുന്നു. ഇതിൽ മന്ത്രി തീരുമാനം എടുക്കേണ്ട സ്ഥിതിയില്ല.
മരംമുറിക്ക് അവസരമൊരുക്കിയത് റവന്യൂ വകുപ്പും അവരുടെ വിവാദ ഉത്തരവുമായിരുന്നു. വിഷയം വനം, റവന്യൂ വകുപ്പുകൾ ചർച്ച ചെയ്തിരുന്നോ?
ഉത്തരവ് ഇറക്കിയതുതന്നെ വനം, റവന്യൂ മന്ത്രിമാർ കൂടി ചർച്ച ചെയ്തിട്ടാണ്.
2020 ഒക്ടോബർ 24 ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ വനം വകുപ്പ് പ്രശ്നവും കണ്ടില്ലേ ?
ഉത്തരവിൽ കുറ്റമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ചാനലിൽ വന്ന് ന്യായീകരിച്ചത്. ഞാൻ ലോ വകുപ്പിൽ അഡീഷനൽ സെക്രട്ടറിയായാണ് വിരമിച്ചത്.
പിന്നെ റദ്ദുചെയ്തത് എന്തിനാണ് ?
ഹൈകോടതി ഉത്തരവിെൻറ മറവിൽ മരംകൊള്ള നടക്കുന്നെന്ന് പറഞ്ഞു.
2020 ഒക്ടോബർ 24 ലെ ഉത്തരവ് ഇറക്കിയത് പാർട്ടിതലത്തിൽകൂടി ചർച്ച ചെയ്തല്ലേ ?
തീർച്ചയായും. ഉത്തരവ് റവന്യൂ മന്ത്രിയുടെ ഒാഫിസുമായി ബന്ധപ്പെട്ടാണ്. പാർട്ടിതലത്തിൽ കൂടിയാലോചിച്ചിട്ടുണ്ടാകും. വനം വകുപ്പ് ഇൗ ഉത്തരവിെൻറ ഭാഗമല്ല.
രാഷ്ട്രീയതീരുമാനം ആകാമല്ലോ ?
ആയിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.