കനാൽ തീരത്ത് വളരുന്നത് നാട്ടുനന്മയുടെ 600 തണൽ മരങ്ങൾ
text_fieldsകല്ലടിക്കോട്: കഴിഞ്ഞ കാലപരിസ്ഥിതി ദിനങ്ങളിൽ നട്ടുവളർത്തിയതിന് കൂട്ടായി കനാൽ വരമ്പിൽ വിത്ത് മുളച്ച് പൊന്തിയ തണൽ മരങ്ങൾ 600 ആയി. ആൾക്കൂട്ടത്തിെൻറ ബഹളങ്ങളിൽ മാറിനിന്ന് നടത്തിയ ശ്രമകരമായ പരിസ്ഥിത സംരംക്ഷണ പ്രവർത്തനങ്ങളുടെ പട്ടികയിൽ അങ്ങനെ കരിമ്പയിലെ പാലളം ഗ്രാമം ഇടം പിടിക്കുകയാണ്. ഇത് കരിമ്പ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജിമ്മി മാത്യുവിെൻറ കഥ.
പാലളത്തെ കാഞ്ഞിരപ്പുഴ കനാൽ വശങ്ങളിലാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിൽ 600ലധികം ഫലവൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നത്. ഏകദേശം മൂന്നു കിലോമീറ്ററോളം ദൂരം ഈ മരങ്ങൾക്കരികിലൂടെ ഒരു നടപ്പാതയൊരുക്കി പ്രദേശവാസികൾക്ക് പ്രഭാത നടത്തത്തിനുള്ള അവസരമൊരുക്കണമെന്ന വലിയൊരു സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടാണിതെന്ന് ഇദ്ദേഹം പറയുന്നു.
പുതിയ തലമുറക്കുള്ള കരുതലിന് നാടിെൻറ സമ്മാനമായി ഈ ഫലവൃക്ഷ തൈകൾ നട്ടു നന്മക്ക് തണൽ വിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.