'മരം കൊള്ള വനം മന്ത്രിയെ അറിയിച്ചിരുന്നു'
text_fieldsതിരുവനന്തപുരം: വയനാട് മുട്ടിലിൽ മരംകൊള്ള നടക്കുെന്നന്ന വിവരം അന്ന് വനം മന്ത്രിയായിരുന്ന കെ. രാജുവിനെ ധരിപ്പിച്ചിരുെ ന്നന്ന് മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ജി. ശ്രീകുമാർ. 2021 ജനുവരിയിലാണ് കേസിലെ പ്രതി ആേൻറാ അഗസ്റ്റിൻ മന്ത്രി ഒാഫിസിൽ വന്നതെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
'തന്നെ കണ്ട അയാൾ സ്വന്തം തോട്ടത്തിൽ മുറിച്ചത് തേക്ക്, ഇൗട്ടി മരങ്ങളാണെന്നും അത് കൊണ്ടുപോകാൻ അനുവദിക്കുന്നതിന് വനം വകുപ്പ് വിളിച്ചുപറയണമെന്നും പറഞ്ഞു. മന്ത്രി ഒാഫിസിൽ വന്ന അവർ വനം മന്ത്രിയെ കണ്ടോയെന്ന് അറിയില്ല. രണ്ടാമത് വിളിക്കുേമ്പാൾ മരം മുറിയെ കുറിച്ച് അറിയാമായിരുെന്നങ്കിലും വ്യാപ്തി അറിയില്ലായിരുന്നു. ജനുവരിക്ക് ശേഷം ഫെബ്രുവരിയിലും ഫോണിൽ വിളിച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒെക്കതിരെ നടപടി എടുക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, ഒരുതവണയും താൻ അങ്ങോട്ട് വിളിച്ചിട്ടില്ല.
മരം മുറി കേസ് അന്വേഷിച്ച മേപ്പാടി റേഞ്ച് ഒാഫിസർ സമീർ തന്നോട് ആ ഉദ്യോഗസ്ഥൻ അനുഭവിക്കുന്ന സമ്മർദത്തെ കുറിച്ച് പറയുകയും അവധിയിൽ പോവുന്നുവെന്ന് അറിയിക്കുകയും ചെയ്തു. ഒരു ചാനൽ റിപ്പോർട്ടർ സമീറിനെ സസ്പെൻഡ് ചെയ്യണമെന്ന് തന്നെ ഭീഷണിപ്പെടുത്തി. 1964ലെ ഭൂമി പതിവ് പട്ടയ ഭൂമിയിൽനിന്ന് അനുമതിയില്ലാത്ത തേക്കും ഇൗട്ടിയും മുറിക്കാനിടയായ 2020 ഒക്ടോബർ 24ലെ ഉത്തരവ് പാർട്ടി തലത്തിൽ ചർച്ച ചെയ്താവും എടുത്തത്. രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.