പട്ടയ ഭൂമിയിലെ മരം മുറി: അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വിശദാന്വേഷണത്തിന് ഉത്തരവ്
text_fieldsകോഴിക്കോട് : പട്ടയ ഭൂമിയിലെ മരം മുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ഔപചാരിക അന്വേഷണത്തിന് ഉത്തരവ്. തൃശൂർ പരിയാരം റേഞ്ചിലെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് എൽ.എ പട്ടയിഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയത്.
മരം മുറിക്കുന്നതിന് ചട്ടവിരുധമായി അനുമതി നൽകിയ മുൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എം.സി ചന്ദ്രൻ, റെയിഞ്ച് ഓഫിസർ ബി. അശോക് രാജ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനാണ് അന്വേഷണം. ഇത് സംബന്ധിച്ച് എറണാകുളം ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ 2018 മെയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വടാശേരി ദേവസിക്കുട്ടി എന്നയാളുടെ എൽ.എ പട്ടയഭൂമിയിൽനിന്നും തേക്ക് മരങ്ങൾ മുറിക്കനാണ് അനുമതി നൽകിയത്. ഇത് അനധികൃത നടപടിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മരംമുറിക്കാനുള്ള അനുമതിക്കായുള്ള അപേക്ഷയിൽ ഈ സ്ഥലങ്ങൾ റിസർവ് വനഭൂമിയിൽ നിന്നും പതിച്ചു കൊടുത്ത് എൽ.എ പട്ടയഭൂമിയാണെന്നും രേഖപ്പെടുത്തിയിരുന്നു. അത് പുറമ്പോക്ക് ഭൂമിയുമല്ല.
ഇത് സംബന്ധിച്ച് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസരായിരുന്ന എം.സി ചന്ദ്രൻ തെറ്റായ റിപ്പോർട്ടാണ് നൽകിയത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് ഓഫിസർ ബി.അശോക് രാജ് 2006ലെ വൃക്ഷം വളർത്തൽ പ്രോൽസാഹന നിയമത്തിലെ വ്യവസ്ഥകൾ ദുർവ്യാഖ്യാനം ചെയ്ത് മരംമുറിക്ക് അനുമതി നൽകിയതെന്ന് ഉപ മുഖ്യവനപാലകൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഉദ്യോഗസ്ഥർക്കെതിരെ 2020 ൽ കുറ്റപത്രവും നൽകി. അഡീഷനൽ പ്രിൻസിപ്പൽ ചീഫ് നിർദേശപ്രകാരമാണ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് ഔപചാരിക അന്വേഷണത്തിന് ഉത്തരവായത്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണെന്നാണ് നിർദേശം. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.