ട്രഷറി തട്ടിപ്പിനെ കുറിച്ച് അറിഞ്ഞില്ലെന്ന് പ്രതി ബിജുലാലിെൻറ ഭാര്യ
text_fieldsതിരുവനന്തപുരം: തട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് വഞ്ചിയൂർ ട്രഷറിയിലെ കലക്ടറുടെ അക്കൗണ്ടിൽനിന്ന് രണ്ട് കോടി അപഹരിച്ച സംഭവത്തിലെ സൂത്രധാരൻ ബിജുലാലിെൻറ ഭാര്യ സിമി. ഒാൺലൈൻ വഴി റമ്മി കളിച്ചെന്നും അതിൽ ലാഭനഷ്ടമുണ്ടായെന്നും കിട്ടിയ പൈസ എടുത്ത് ബാങ്കിൽ നിക്ഷേപിെച്ചന്നും പിന്നെ വേറെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും ഭർത്താവ് തന്നോട് പറഞ്ഞു. അത് കേട്ട് താൻ ബഹളം െവച്ചു. അപ്പോഴേക്കും ഭർത്താവ് ഒന്നും പറയാതെ, ഫോൺ എടുക്കാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്നും അവർ പറഞ്ഞു. അഭിഭാഷകൻ വഴി മാധ്യമങ്ങൾക്ക് എത്തിച്ച സിമിയുടെ ശബ്ദരേഖയിലാണ് ഇക്കാര്യം.
അപഹരിച്ച പണത്തിൽനിന്ന് കുേറ തെൻറ അക്കൗണ്ടിൽ വെന്നന്ന് വാർത്ത കണ്ടു. എത്ര പണം വെന്നന്നോ, എത്ര തുക മാറ്റിയെന്നോ തനിക്കറിയില്ല. ഭർത്താവ് ഒരു കാര്യവും തന്നോട് പറഞ്ഞിട്ടില്ല. എന്തിനാണ് ഭർത്താവ് ഇപ്രകാരം ചെയ്തതെന്ന് തനിക്കറിയില്ല. ഞാൻ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ഇതുവരെ തെറ്റായ പ്രവൃത്തി ഭർത്താവിെൻറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇതുവരെ പൊലീസ് തെൻറ നിരപരാധിത്വം അന്വേഷിക്കുകയോ മൊഴി എടുക്കുകയോ വസ്തുതകളും സത്യാവസ്ഥയും എന്താണെന്ന് മനസ്സിലാക്കുകയോ ചെയ്തില്ല. തന്നോടും കുടുംബത്തോടും കാണിക്കുന്നത് വലിയ അനീതിയാണെന്നും സിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.