ട്രാന്‍സ്ജെൻഡേഴ്സ് ത്രിദിന ക്യാമ്പിന് തുടക്കം
text_fieldsകാസർകോട്: പാര്‍ശ്വവത്കൃത ജനതയുടെ അവകാശ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ട്രാൻസ്ജെൻഡേഴ്സിനെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയെന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്ജെൻഡേഴ്സ് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തച്ചങ്ങാട് നടന്ന ചടങ്ങിൽ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ സന്തോഷ് കാല, എം.പി. ഷെയിന്‍, ബി.ആര്.ഡി.സി എം.ഡി ഷിജിന് പറമ്പത്ത്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, ജില്ല മാരിവില്ല് ക്ലബ് സെക്രട്ടറി ഇഷ കിഷോര്‍ തുടങ്ങിയവർ സംബന്ധിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ് സ്വാഗതവും മെംബര്‍ ദിപു പ്രേംനാഥ് നന്ദിയും പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ല യുവജനകേന്ദ്രം, മാരിവില്ല് ക്ലബ് എന്നിവ സംയുക്തമായി ഒക്ടോബര്‍ 10 വരെയാണ് ക്യാമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.