നടിയെ ആക്രമിച്ച കേസ്: കേസിൽ വാറൻറ് നടപ്പാക്കാൻ കൂടുതൽ സമയം
text_fieldsെകാച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ സാക്ഷികളിലൊരാളായ നടൻ കുഞ്ചാക്കോ ബോബെൻറ അറസ്റ്റ് വാറൻറ് നടപ്പാക്കാൻ കൂടുതൽ സമയം അനുവദിച്ചു.
ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും സ്ഥലത്തില്ലാത്തതിനാൽ വാറൻറ് നടപ്പാക്കാനായില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്നാണ് ഇത് നടപ്പാക്കാൻ ഈ മാസം ഒമ്പതുവരെ സമയം അനുവദിച്ചത്. ബുധനാഴ്ച ഹാജരാകാനാവില്ലെന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ അവധി അപേക്ഷയും നൽകിയിരുന്നു.
ബുധനാഴ്ച ഹാജരാകേണ്ടിയിരുന്ന മറ്റൊരു നടൻ മുകേഷും അവധി അപേക്ഷ നൽകി. നിയമസഭ സമ്മേളനം തുടങ്ങിയ സാഹചര്യത്തിലാണ് എം.എൽ.എ കൂടിയായ മുകേഷ് ഹാജരാകുന്നതിൽനിന്ന് അവധിയെടുത്തത്.
നടി റിമി ടോമി, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെയാണ് ബുധനാഴ്ച കോടതി മുമ്പാകെ വിസ്തരിച്ചത്. വ്യാഴാഴ്ചയും മറ്റ് സാക്ഷികളുടെ വിസ്താരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.