Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിചാരണക്കോടതിക്ക്​...

വിചാരണക്കോടതിക്ക്​ ഉത്തരവ്​ പിൻവലിക്കാൻ അധികാരമില്ലെന്ന്​ ​ൈ​ഹകോടതി

text_fields
bookmark_border
വിചാരണക്കോടതിക്ക്​ ഉത്തരവ്​ പിൻവലിക്കാൻ  അധികാരമില്ലെന്ന്​ ​ൈ​ഹകോടതി
cancel

കൊ​ച്ചി: ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ വി​ചാ​ര​ണ​ക്കോ​ട​തി​ക​ള്‍ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹൈ​കോ​ട​തി. മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​ന്‍റെ പാ​സ്‌​പോ​ര്‍ട്ട് കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ല്‍ ഇ​ള​വ് ന​ല്‍കി​യ ഉ​ത്ത​ര​വാ​ണ് മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് കോ​ട​തി പി​ന്‍വ​ലി​ച്ച​ത്. ഇ​തി​നെ​തി​രാ​യ ഹ​ര​ജി​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​ക്ക്​ വി​ചാ​ര​ണ​ക്കോ​ട​തി​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​സ്റ്റി​സ് ​െബ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പ്ര​തി​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി വി.​എ​സ്. ഫ​ര്‍ഹാ​ന് ജാ​മ്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​ല്‍ പാ​സ്‌​പോ​ര്‍ട്ട് വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പി​ന്നീ​ട് ഇ​ത് വി​ട്ടു​കി​ട്ടാ​ൻ വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി. വി​ചാ​ര​ണ​ക്കോ​ട​തി പാ​സ്‌​പോ​ര്‍ട്ട് വി​ട്ടു​ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ല്‍, തെ​റ്റ് പ​റ്റി​യെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഉ​ത്ത​ര​വ് പി​ന്‍വ​ലി​ച്ചു. തു​ട​ര്‍ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ന്‍ ഹൈ​കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

ഹൈ​കോ​ട​തി ഏ​ര്‍പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന​യി​ല്‍ ഇ​ള​വ് ന​ല്‍കാ​ന്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്നും ഇ​ള​വ് ന​ല്‍കാ​ന്‍ ഹൈ​കോ​ട​തി​ക്കേ ക​ഴി​യൂ എ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ത്ത​ര​വി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ഹൈ​കോ​ട​തി​ക്കു​പോ​ലും പ​രി​മി​ത അ​ധി​കാ​ര​മേ​യു​ള്ളൂ. മ​ഞ്ചേ​രി കോ​ട​തി​യു​ടെ ഉ​ത്ത​ര​വും ഹൈ​കോ​ട​തി റ​ദ്ദാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtTrial court
News Summary - Trial court had no right to reverse the order
Next Story