തലശ്ശേരി-മാഹി ബൈപാസിൽ പരീക്ഷണയോട്ടം
text_fieldsതലശ്ശേരി: നിർമാണം പൂർത്തിയായ തലശ്ശേരി-മാഹി ബൈപാസ് പരീക്ഷണയോട്ടത്തിനായി വ്യാഴാഴ്ച വൈകീട്ട് തുറന്നുകൊടുത്തു. അഞ്ചു ദിവസത്തേക്കാണ് ട്രയൽ റൺ. മുഴപ്പിലങ്ങാട് മുതൽ മാഹി അഴിയൂർ വരെ 18.6 കിലോമീറ്ററിലാണ് ബൈപാസ് നിർമാണം പൂർത്തിയാക്കിയത്.
തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രക്കാണ് ബൈപാസ് വഴിതുറക്കുന്നത്.
മുഴപ്പിലങ്ങാടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തുന്നത്. മേൽപാലം, റെയിൽവേ ഓവർബ്രിഡ്ജ്, 21 അണ്ടർപാസുകൾ, ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപാസ്.
ബൈപാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവിസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല. 2018ലാണ് കമ്പനി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.