വഴിക്കടവിൽ കാടിെൻറ ഉള്ളറകളിൽ നിന്ന് ഗോത്രവർഗ സ്ഥാനാർഥി
text_fieldsനിലമ്പൂർ: വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് ഉൾവനത്തിലെ ഊരിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയിരിക്കുകയാണ് ഗോത്രവർഗ യുവാവ് സി. സുധീഷ്.
വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലേക്കാണ് സി.പി.എം സ്ഥാനാർഥിയായി അളക്കൽ കോളനിയിലെ 21കാരൻ ജനവിധി തേടുന്നത്. വഴിക്കടവ് ആനമറിയിൽനിന്ന് 13 കിലോമീറ്റർ ഉൾവനത്തിലെ അളക്കൽ കോളനിവാസിയാണ് പ്ലസ് ടുകാരനായ സുധീഷ്.
കാട്ടുനായ്ക്ക-ചോലനായ്ക്ക വിഭാഗം അധിവസിക്കുന്ന കോളനിയാണിത്. ഇവിടെ പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിലായി 99 കുടുംബങ്ങളാണുള്ളത്.
കഴിഞ്ഞതവണ എൽ.ഡി.എഫാണ് ജയിച്ചത്. ഇത്തവണ എസ്.ടി ജനറൽ വാർഡാണിത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വഴിക്കടവ് കാരക്കോടിലെ സുനിൽ കുമാറാണ് സുധീഷിെൻറ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.