വയനാട്ടിൽ ആദിവാസി ബാലികയെ രക്ഷിതാക്കളുടെ ഒത്താശയോടെ പീഡിപ്പിച്ചതായി പരാതി
text_fieldsമേപ്പാടി (വയനാട്): മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂപ്പൈനാട് പഞ്ചായത്തിലെ 13കാരിയായ ആദിവാസി ബാലികയെ അ മ്മയുടെയും രണ്ടാനച്ഛെൻറയും ഒത്താശയോടെ ആറുപേർ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത് ത് എസ്.എം.എസ് വിഭാഗത്തിന് കൈമാറി. ചൈൽഡ് ലൈനിെൻറ റിപ്പോർട്ടിനെ തുടർന്ന് മേപ്പാടി വനിത പൊലീസ് ഇൻസ്പെക് ടർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പണം, മദ്യം എന്നിവയുടെ സ്വാധീനത്തിന് വഴങ്ങി രക്ഷിതാക്കളുടെ ഒത്താശയോടെ ചിലർ ബാലികയെ നിരന്തരം പീഡനത്തിന് വിധേയയാക്കുന്നുവെന്ന് ചൈൽഡ് ലൈനിെൻറ ടോൾഫ്രീ നമ്പറിൽ ലഭിച്ച ഫോൺ സന്ദേശമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ അധികൃതർ ബാലികയെ കൗൺസലിങ്ങിന് വിധേയയാക്കി. ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കൽപറ്റയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.ബാലികയെ കൽപറ്റയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
രണ്ടുവർഷം മുമ്പ് കോളനിയിലെ മോശം സാഹചര്യത്തെ തുടർന്ന് ചൈൽഡ്‌ലൈൻ കുട്ടിയെ ഏറ്റെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇവരുടെ സംരക്ഷണയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ഏപ്രിലിലാണ് വീട്ടിലേക്ക് തിരിച്ചയച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി കൃത്യമായ അന്വേഷണം നടത്താതെ സുരക്ഷിതമല്ലാത്ത വീട്ടിലേക്ക് കുട്ടിയെ തിരിച്ചയച്ചതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.