ആദിവാസി യുവതിയെയും നവജാത ശിശുവിനെയും ഭര്‍ത്താവ് മര്‍ദിച്ച് വീട്ടില്‍ പൂട്ടിയിട്ടു
text_fieldsഅടിമാലി: ആദിവാസി യുവതിയെയും നവജാത ശിശുവിനെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച് വീട്ടില്‍ പൂട്ടിയിട്ടു. സംഭവമറിഞ്ഞത്തെിയ പൊലീസും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും ഇവരെ രക്ഷിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാളറ പാട്ടയടമ്പ് ആദിവാസി കോളനിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കോളനിയില്‍ താമസിക്കുന്ന വിമല (28), 14 ദിവസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് ഭര്‍ത്താവ് രവി (32) മര്‍ദിച്ച് വീട്ടില്‍ പൂട്ടിയിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വ്യാഴാഴ്ച രാത്രി വീട്ടിലത്തെിയ രവി വിമലയെ മര്‍ദിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനും കുഞ്ഞിനെ മുലയൂട്ടാനും സമ്മതിച്ചില്ളെന്ന് വിമല പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ വീട് പുറത്തുനിന്ന് പൂട്ടി രവി പോയി. വീട് പൂട്ടിയിരിക്കുന്നതുകണ്ട് അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് വിമലയെ അവശനിലയില്‍ കണ്ടത്. ഉടന്‍ ട്രൈബല്‍ പ്രമോട്ടറെ വിവരം അറിയിച്ചു. ഇവര്‍ ജനമൈത്രി പൊലീസ്, പൊതുജനാരോഗ്യ വിഭാഗം എന്നിവര്‍ക്ക് വിവരം കൈമാറി. അവരത്തെി വിമലയെയും കുഞ്ഞിനെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിമലയുടെ മുഖത്തും ശരീരത്തും മര്‍ദനമേറ്റിട്ടുണ്ട്. മുഖമിടിച്ച് വികൃതമാക്കിയ നിലയിലാണ്. മോണയും വായും പൊട്ടി ചോര ഒലിക്കുന്ന അവസ്ഥയില്‍ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്‍െറ ദേഹത്തും പരിക്കുണ്ട്. യുവതിയുടെ ആരോഗ്യനില മോശമാണെന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. ഇവരെയും അമ്മയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇവരുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. രവി പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇയാള്‍ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.