ആദിവാസി ഭൂമി കൈയേറ്റവും അന്വേഷിക്കണമെന്ന് സബ് കലക്ടറുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഉടുമ്പൻചോല ദേവികുളം താലൂക്കിലെ ആദിവാസി ഭൂമി കൈയേറ്റവും വിശദമാ യി അന്വേഷിക്കണമെന്ന് ദേവികുളം സബ് കലക്ടർ രേണുക രാജിെൻറ റിപ്പോർട്ട്. നിലവിലെ അന്വ േഷണത്തിന് മൂന്നാഴ്ച സമയം മാത്രമേ ലഭിച്ചുള്ളൂ. അതിനാൽ ഇത്തരം കേസുകളിൽ വിശദമായ അന ്വേഷണം നടത്താൻ സാധിച്ചിട്ടില്ല. ഭൂമി കൈയേറ്റം, വ്യാജരേഖ ചമയ്ക്കൽ, പള്ളിവാസലിലെ ഭൂപ തിവ് തുടങ്ങിയവയിൽ സമയബന്ധിതമായി അന്വേഷണം നടത്തണം.
ആയിരക്കണക്കിന് ഏക്കർ വിസ്തീർണമുള്ള വലിയ ഭൂവിഭാഗങ്ങളിൽ വ്യക്തമായ അതിരുകൾ രേഖപ്പെടുത്താതെ, കൃത്യമായ സബ് ഡിവിഷൻ സ്കെച്ചുകൾ തയാറാക്കാതെ, അനിയന്ത്രിതമായി അനുവദിച്ചിട്ടുള്ള പട്ടയങ്ങളാണ് ക്രമക്കേടുകളുടെ മൂലകാരണം.
1964ലെയും 1993ലെയും ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം അനുവദിച്ച എല്ലാ പട്ടയങ്ങളും സമയബന്ധിതമായി പരിശോധിക്കണം. ചിന്നക്കനാൽ വില്ലേജിലെ റീസർവേ നടപടികൾ അന്തിമഘട്ടത്തിലെത്തിയിരുന്നുവെങ്കിലും അതിലൂടെ തയാറാക്കിയ ബി.ടി.ആർ, തണ്ടപ്പേർ അക്കൗണ്ടുകൾ എന്നിവയിൽ വ്യാപകമായി വ്യാജ പട്ടയങ്ങളും വ്യാജ തണ്ടപ്പേരുകളും ഉൾപ്പെടുത്തി. അതിനാലാണ് റീസർവേ കാർഡുകൾ അന്തിമമായി വിജ്ഞാപനം ചെയ്യാൻ കഴിയാത്തത്. ഭൂമിയുടെ അതിർത്തികൾ ജി.പി.എസ് അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയാൽ ചിന്നക്കനാൽ വില്ലേജിലെ ഭൂമി കൈയേറ്റങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാവും. ഇക്കാര്യത്തിൽ സർവേ ആൻഡ് ലാൻഡ് റെക്കോഡ് ഡയറക്ടർ, കലക്ടർ എന്നിവർക്ക് ആവശ്യമായ നിർദേശം നൽകണം.
ദേവികുളം ഉടുമ്പൻചോല താലൂക്കുകളിൽ മുൻകാല സേവന വിവരങ്ങൾ കൂടി പരിശോധിച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.പട്ടയങ്ങളിൽ സർവേ അതിരടയാളങ്ങൾ ജി.പി.എസ് രേഖപ്പെടുത്തുന്നതിന് ഭൂപതിവ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരണം.
റവന്യൂ, സർവേ വകുപ്പുകളിൽ വിവിധ ജില്ലകളിൽ ശിക്ഷണനടപടികൾ നേരിടുന്ന ജീവനക്കാരെ കൂട്ടമായി ഇടുക്കി ജില്ലയിൽ നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഇത് ജില്ലയിലെ റവന്യൂ ഭരണത്തിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ ക്രമക്കേടുകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ റവന്യൂ ഓഫിസുകളിൽ തുടർച്ചയായി ഒരേ ഓഫിസർ തന്നെ മൂന്നു വർഷത്തിലധികമായി തുടരുന്നത് അവസാനിപ്പിക്കണം. 1993ലെ പ്രത്യേക പതിവ് ചട്ടങ്ങൾ പ്രകാരം അനധികൃതമായി അനുവദിച്ച പട്ടയങ്ങൾ റദ്ദ് ചെയ്യണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.