ആദിവാസി േഗാത്രമഹാസഭ രാജ്ഭവന് മുന്നിൽ നിൽപുസമരത്തിന്
text_fieldsകൊച്ചി: ആദിവാസി വനാവകാശ നിയമം സംരക്ഷിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി േഗാത്രമഹാസഭ രാജ്ഭവനുമുന്നിൽ 48 മണിക്കൂർ നിൽപ് സത്യഗ്രഹം നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കടുവസംരക്ഷണമേഖലയിൽ ആദിവാസികൾക്ക് വനാവകാശം നൽകേണ്ടതില്ല എന്ന നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി തീരുമാനം പ്രതിഷേധാർഹമാണ്. ഇതുമൂലം കേരളത്തിൽ വനമേഖലകളിൽ താമസിക്കുന്ന നിരവധി ആദിവാസികൾ പുറത്താവും. വനം വകുപ്പ് നടപ്പാക്കുന്ന ‘സ്വയംസന്നദ്ധ പുനരധിവാസം’ നിയമവിരുദ്ധമാണ്. വനാവകാശ ഭൂമിയിലെ ൈകയേറ്റം ഒഴിപ്പിക്കാനും സാമൂഹിക വനാവകാശ നിയമം നടപ്പാക്കാനും ഏപ്രിൽ മൂന്നുമുതൽ ഇടുക്കി കലക്ടറേറ്റിനുമുന്നിൽ സമരം നടത്തിവരുകയാണെന്നും 2014 ഏപ്രിലിൽ നടത്തിയ നിൽപുസമര തീരുമാനങ്ങൾ നടപ്പാകാത്തതാണ് തങ്ങെള വീണ്ടും സമരരംഗത്തിറങ്ങാൻ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു. ആദിവാസി േഗാത്രമഹാസഭ സെക്രട്ടറി പി.ജി. ജനാർദനൻ, കോഒാഡിനേറ്റർ എം. ഗീതാനന്ദൻ, സംസ്ഥാന പ്രസിഡൻറ് കെ. ജയരാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.